മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ബാബ സിയാവുദ്ദീൻ സിദ്ദിഖി 48 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് എൻസിപിയിൽ ചേർന്നു. ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഇക്കാര്യം അറിയിച്ചത്.
#WATCH | Baba Siddique joins NCP in the presence of party chief and Maharashtra Deputy CM Ajit Pawar, in Mumbai.
The former Maharashtra minister had resigned from Congress on February 8. pic.twitter.com/IzwQo8QnLi
— ANI (@ANI) February 10, 2024
ബാബ സിദ്ദിഖിയോടൊപ്പം മറ്റ് ചില പ്രവർത്തകർ കൂടി എൻസിപിയിൽ അംഗത്വമെടുക്കുമെന്ന് അജിത് പവാർ വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മുംബൈയിലെ ബാന്ദ്ര ഏരിയയിൽ നിന്നുള്ള എംഎൽഎ ബാബ സിദ്ദിഖി കോൺഗ്രസിൽ നിന്നും രാജിവച്ചത്. കൗമാര പ്രായം മുതലേ കോണ്‍ഗ്രസില്‍ പ്രവർത്തിച്ചയാളാണ് താനെന്നും സിദ്ദിഖി പറഞ്ഞു.
1994, 2004, 2009 വർഷങ്ങളിൽ തുടർച്ചയായി എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട ബാബ സിദ്ദിഖി, 2004-08 കാലത്ത് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ഭരണകാലത്ത് ഭക്ഷ്യവിതരണ-തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. അജിത് പവാർ പക്ഷമാണ് യഥാർത്ഥ എൻസിപിയെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് ശേഷമാണ് ബാബ സിദ്ദിഖി എത്തുന്നത്. ഇദ്ദേഹത്തിന്റെ എന്‍സിപിയിലേക്കുള്ള വരവ് ബിജെപി-ഷിന്‍ഡേ പക്ഷത്തിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ അനുകൂലമാകുമെന്നും വിലയിരുത്തപ്പെടുന്നു. 2023 ജൂലായ് രണ്ടിനാണ് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയെ പിളര്‍ത്തി അദ്ദേഹത്തിന്റെ മരുമകനായ അജിത് പവാർ മഹാരാഷ്ട്രയിലെ ശിവസേന-ബിജെപി സർക്കാരിന്റെ ഭാഗമായത്. പിന്നീട് താനാണ് യഥാര്‍ത്ഥത്തിലുള്ള പാര്‍ട്ടി എന്ന് വാദിച്ച് എൻസിപി എന്ന പേരും ചിഹ്നമായ ക്ലോക്കും തനിക്ക് നല്‍കണമെന്നും അജിത് പവാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അജിത് പവാറിന്റെ വാദം അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് എന്‍സിപി എന്ന പേരും ക്ലോക്ക് എന്ന ചിഹ്നവും അജിത് പവാര്‍ പക്ഷത്തിന് നല്കി. ഇപ്പോള്‍ ശരദ് പവാര്‍ തന്റെ പാര്‍ട്ടിക്ക് പുതിയ പേര് നല്‍കിയിരിക്കുകയാണ്- എന്‍സിപി ശരദ് ചന്ദ്രപ്രസാദ് പക്ഷം എന്നാണ് പുതിയ പേര്. അരയാല്‍ (ബാന്യന് ട്രീ) വൃക്ഷം ചിഹ്നമായി ലഭിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ശരദ് പവാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: