കൊച്ചി: പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമായി ആരെങ്കിലും അക്ഷയ കേന്ദ്രങ്ങള്‍ ഉപയോഗിച്ച് അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും സ്വത്തും സമ്പാദ്യവും ഉണ്ടാക്കുകയും ചെയ്താല്‍ അധികാരികള്‍ ഇടപെട്ട് നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നാരോപിച്ച് അക്ഷയ സെന്ററിന്റെ ലൈസന്‍സ് റദ്ദാക്കി ജില്ലാ കളക്ടറും അക്ഷയ പ്രോജക്ട് ഡയറക്ടറും പുറപ്പെടുവിച്ച ഉത്തരവുകള്‍ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: