ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ഉപരിസഭ വഴി 18 വര്‍ഷം രാജ്യത്തെ ജനങ്ങളെ സേവിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ ടി, നൈപുണ്യ വികസന, സംരംഭക, ജലശക്തി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
തുടക്കത്തില്‍ എട്ട് വര്‍ഷം പ്രതിപക്ഷ എംപിയായി പ്രവര്‍ത്തിക്കവെ രാജ്യത്തിനു നഷ്ടപ്പെട്ട ദശകത്തിന് ഞാന്‍ സാക്ഷിയായിരുന്നു. പില്‍ക്കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന 3 വര്‍ഷം ഉള്‍പ്പെടെ 10 വര്‍ഷം ഭരണകക്ഷി എംപിയായും പ്രവര്‍ത്തിക്കാനാവസരം ലഭിച്ചു.
2ജി സ്‌പെക്ട്രം, നിഷ്‌ക്രിയ ആസ്തികള്‍ എന്നിവയടക്കം അഴിമതി നിറഞ്ഞ നിരവധി വിഷയങ്ങളിലേക്ക് സഭയുടെ ശ്രദ്ധ തിരിക്കുന്നതിന് ഇക്കാലയളവില്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഒണ്‍ റാങ്ക് ഒണ്‍ പെന്‍ഷന്‍ മുതലായ വിഷയങ്ങളും സഭയില്‍ ഉന്നയിക്കുന്നതിനു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
ഇക്കാലമത്രയും പരമാവധി കഠിനാധ്വാനം ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളില്‍ എനിക്ക് മുന്നേ കടന്നുപോയവരുടെ മാതൃക പിന്തുടരാന്‍ കഴിഞ്ഞതായി ഞാന്‍ ഉറച്ച് വിശ്വസിക്കുന്നുവെന്ന് പാര്‍ലമെന്റില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ശരിയായ പ്രവര്‍ത്തനത്തിന് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പിന്തുണയും നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവര്‍ക്ക് രാജീവ് ചന്ദ്രശേഖര്‍ നന്ദി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: