വാസ്തുവിദ്യയ്ക്ക് ശാസ്ത്രീയതയുണ്ടെന്ന് അവകാശപ്പെടാന്‍ കാരണമെന്ത്?
പ്രപഞ്ചത്തിന്റെ നിലനില്‍പ്പുതന്നെ ഊര്‍ജത്തിന്റെ അടിസ്ഥാന ത്തിലാണെന്ന് ഫിസിക്സ് ക്ലാസുകളില്‍ നാം പഠിച്ചിട്ടുണ്ട്. സൂര്യനാണ് ഭൂമിയുടെ മുഖ്യ ഊര്‍ജ സ്രോതസ്സ്. സൂര്യനും മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും പുറപ്പെടുവിക്കുന്ന ആകര്‍ഷണ വികര്‍ഷണ ത്തിലുള്‍പ്പെട്ട ഒരു ചെറുഗോളമാണ് ഭൂമി. ഈ ഭൂമി ഇരുപത്തി മൂന്നര ഡിഗ്രി ചരിഞ്ഞ് സ്വയം കറങ്ങുകയും സൂര്യനെ ചുറ്റുകയും ചെയ്യുന്നു എന്ന് ശാസ്ത്രജ്ഞന്മാര് തന്നെ സമ്മതിക്കുന്നു. മേശപ്പുറത്തിരിക്കുന്ന ഒരു ഗ്ലോബ് സ്പീഡില്‍ കറക്കി നോക്കൂ. അതിനു ചുറ്റും ഊര്‍ജത്തിന്റെ പ്രവാഹം കാറ്റായി പുറപ്പെടുന്നതു കാണാം. അങ്ങനെയെങ്കില്‍ ഭൂമിയുടെ ഉപരിതലത്തില്‍ വീടു കെട്ടി പാര്‍ക്കുന്ന നമുക്കും ഈ ഊര്‍ജനില ബാധകമാണ്. വീടിനുചുറ്റുമുള്ള കോമ്പൗണ്ടിനകം ഒരു വാസ്തുമണ്ഡലമായി പരിഗണിക്കുമ്പോള്‍ ഈശാനകോണില് (വടക്ക്കിഴക്ക്) നിന്നാണു ഭൗമോര്‍ജം പ്രാപഞ്ചികോര്‍ജം എന്നിവ ഉത്ഭവിക്കുന്നത്. ഭൂമി ഇരുപത്തിമൂന്നര ഡിഗ്രി ചരിഞ്ഞ് പ്രദക്ഷിണം ചെയ്യുന്നതിനാല്‍ ഈ ഊര്‍ജം തെക്കുഭാഗത്തേക്ക് കടന്ന് കന്നിമൂല വഴി വീടിനുള്ളില്‍ കടക്കുന്നു. ഇങ്ങനെ ഭൂമിയുടെ ഊര്‍ജനിലയെ അടിസ്ഥാനമാക്കിയാണ് വാസ്തുശാസ്ത്രം നിലകൊള്ളുന്നത്. വാസ്തുശാസ്ത്രത്തെ മതപരമായ അന്ധവിശ്വാസം കലര്‍ത്തി പണം തട്ടുന്നവ രോട് യോജിപ്പില്ല. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള മാനസിക സംവേദനത്തിലൂടെ ഉണ്ടാകേണ്ട അദൃശ്യ ഊര്‍ജ വിനിമയമാണ് മനശ്ശാന്തിക്കും ഐശ്വര്യത്തിനും വഴിയൊരുക്കുന്നത്.
കൊട്ടാരസദൃശമായ വീടുകള്‍ പണിയുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ?
ഒരു മനുഷ്യായുസ്സിലെ പ്രധാന സ്വപ്നമാണ് വീട്. ദാമ്പത്യം, ആരോഗ്യം, ഐശ്വര്യം ഇവ നിലനിര്‍ത്താന്‍ വാസ്തുവിധി പ്രകാരം പണിത ഒരു ഭവനം ആവശ്യമാണ്. ഒരു ഉദാഹരണം ഇങ്ങനെ: ഗള്‍ഫുകാരനായ രാമചന്ദ്രന്റെയും സ്വപ്നം ഒരു നല്ല വീടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ വാസന്തിക്കാവട്ടെ, എങ്ങനെയെങ്കിലും ഒരു വീട് പോര. കൂട്ടുകാരി
നിര്‍മ്മിച്ചതുപോലെ സിനിമാസ്റ്റൈലില്‍ കൊട്ടാരസദൃശമായ വീടുതന്നെ വേണം. ആകെയുള്ള ഇരുപത് സെന്റില്‍ വീടു പണി തുടങ്ങി. വീടിനകത്തുതന്നെ ചെറിയ ഒരു താമരക്കുളം, രണ്ട് കോണിപ്പടികള്‍, മൈതാനം പോലെ വിശാലമായ ഹാള്‍, കൊത്തു പണിചെയ്ത തൂണുകള്‍, മരപ്പണിയില്‍ അലങ്കാരം ഇങ്ങനെ രണ്ടു കോടിയുടെ ഗംഭീര സൗധം. രാമചന്ദ്രന് വിയര്‍ത്തുണ്ടാക്കിയ മുഴുവന്‍ സമ്പാദ്യവും മുടക്കി. പോരാതെ ബാങ്ക് ലോണും കൈവായ്പയും. പണി പകുതിയായപ്പോഴേ പലിശകള്‍ മുടങ്ങി. ബാങ്കും കടക്കാരും ശല്യം ചെയ്തുതുടങ്ങി. കടവും ടെന്‍ഷനും കൊണ്ട് സുഖമില്ലാതായി. രാമചന്ദ്രന് നാട്ടിലേക്ക് മടങ്ങി. എന്തിനേറെ പറ യുന്നു മനസ്സമാധാനം നഷ്ടപ്പെട്ട ആ കുടുംബം വീടും പറമ്പും കിട്ടിയ വിലയ്ക്ക് വിറ്റിട്ട് വാടക വീട്ടില്‍ ചേക്കേറി. ഇപ്പോഴാണ് ഉള്ളതുകൊണ്ട് സ്വസ്ഥമായി ജീവിക്കാനവര്‍ പഠിച്ചത്.
ഇത് ഒരു രാമചന്ദ്രന്റെ കഥയല്ല. വീടുവെയ്ക്കാന്‍ ഇറങ്ങിത്തിരിച്ച് ഉള്ളതുകൂടി നഷ്ടപ്പെടുത്തി ഒരു നേരത്തെ ആഹാരം മനസ്സ മാധാനത്തോടെ കഴിക്കാന്‍ കഴിയാത്ത അനേകം കുടുംബങ്ങളുണ്ട്. എന്താണിതിന് പിന്നിലെ യഥാര്‍ഥ പ്രശ്നം. നമ്മള് ആരായാലും കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ!
വീടുപണിയുന്ന സ്ഥലത്തിന്റെ ഗുണകരമായ കാര്യങ്ങള്‍?
വീടു പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് രത്നക്കല്ലുകളുടെ ഉറവിടം ഉണ്ടെങ്കില്‍ ആ ഭൂമി നല്ലതാണ്. പരിസരത്ത് തോടോ ചെറിയ നദികളോ പടിഞ്ഞാറുനിന്ന് കിഴക്കോട്ടും തെക്കുനിന്ന് വടക്കോട്ടും ഒഴുകുന്ന ഭൂമി നല്ലതാണ്. എല്ലാ സസ്യജാലങ്ങളും വളരുന്ന ഭൂമിയും ഈര്‍പ്പം കലര്‍ന്ന മണ്ണുള്ളതും നല്ലതാണ്. കൂടാതെ വീട് വയ്ക്കുന്ന സ്ഥലത്ത് രാവിലെ സൂര്യകിരണങ്ങള്‍ പതിയുന്നതും നല്ലതാണ്. ഒരു വര്‍ഷത്തില്‍ കേരളത്തില്‍ ഒമ്പതു മാസം തെക്കു പടിഞ്ഞാറന്‍ കാറ്റാണു ലഭിക്കുന്നത്. ബാക്കി മൂന്നുമാസം മാത്രമാണ് മറ്റു ദിക്കുകളില്‍ നിന്നുള്ള കാറ്റ് ലഭിക്കുന്നത്. വീടു വയ്ക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമിയില്‍ കാറ്റിന്റെ ഗതി അനുയോജ്യമായ രീതിയില്‍ ആയിരിക്കണം. പാറയുള്ള ഭാഗം വീടുവയ്ക്കാന്‍ ഉപയോഗിക്കരുത്. മണലുള്ള ഭാഗം ഉത്തമമാണ്.
വീടിനകത്തും പൂജാമുറിയിലും വിളക്ക് കത്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
വിളക്കിന് നെയ്യ് അല്ലെങ്കില്‍ നല്ലെണ്ണ ഉപയോഗിക്കുന്നതാണ് നല്ലത്. ഇതിന്റെ തീനാളത്തിന് ചൂട് കൂടുതലായിരിക്കും. അണുക്കളെ നശിപ്പിക്കുവാന്‍ ഇതിന് സാധിക്കും. കഴിയുന്നതും വെളിച്ചെണ്ണ ഉപയോഗിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. പൂജാമുറിയില്‍ വിളക്കിനു സാധാരണ രണ്ടു തീനാളം കൊടുക്കുക. കിഴക്കോട്ടും പടിഞ്ഞാറോട്ടും. വിശേഷദിവസങ്ങളില്‍ അഞ്ച് തിരിയിട്ട് പൂജാമുറിയില്‍ വിളക്ക് കത്തിക്കുന്നത് ഉത്തമമാണ്. വീടിന്റെ ഉമ്മറത്ത് ലക്ഷ്മിവിളക്ക് കത്തിച്ച് ഒരു തട്ടത്തില്‍ വയ്ക്കുക. രാവിലെ തീനാളം കിഴക്കോട്ടും വൈകുന്നേരം പടിഞ്ഞാറോട്ടും തിരിച്ച് വയ്ക്കുക.
വീടുവയ്ക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തു വലിയൊരു നാട്ടുമാവു നില്ക്കുന്നു. ഇതു മുറിക്കുന്നതില്‍ അപാകത ഉണ്ടോ?
സാധാരണ വൃക്ഷങ്ങള്‍ മുറിക്കുന്നതിന് ആരും ഒന്നും ചെയ്യാറില്ല. മനുഷ്യരെപ്പോലെത്തന്നെ വൃക്ഷത്തിനും ജീവനുണ്ട്. അതുകൊണ്ടാണ് പണ്ടു കാലത്ത് പ്രായപൂര്‍ത്തിയായ വൃക്ഷത്തെ പൂജ ചെയ്തു തൃപ്തിപ്പെടുത്തി അതിന്റെ അനുവാദം വാങ്ങിയാണ്, മുറിച്ചിരുന്നത്. ഒരു വന്‍ വൃക്ഷത്തെ സംബന്ധിച്ചു പ്രകൃതിയുമായി വളരെ ഏറെ ബന്ധമുണ്ട്. പ്രകൃതിയുടെ സന്തുലനാവസ്ഥയുടെ മാറ്റം ഒരു വലിയ വൃക്ഷം മുറിക്കുന്നതുകൊണ്ടു സംഭവിക്കും. ഒരു വലിയ വൃക്ഷത്തില്‍ ചെറുതും വലുതുമായ വളരെയധികം പ്രാണികളുടെയും പക്ഷികളുടെയും ആവാസസ്ഥാനമാണ് ഇതുമൂലം നശിപ്പിക്കുന്നത്. ആയതിനാല്‍ ഒരു ഭവനം പണി കഴിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ ഇതുപോലുള്ള വൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കാതിരിക്കുന്നതാണ് ഉത്തമം.
(വാസ്തുശാസ്ത്രവിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: