മസ്കറ്റ്: ഭാരതത്തിന്റെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ അൽ ബുസൈദിയും ഫോണിലൂടെ ചർച്ചകൾ നടത്തി. ഒമാൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ ഇരുവരും ചർച്ചയിൽ എടുത്ത് കാട്ടി. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും ഒത്ത് ചേർന്ന് പ്രവർത്തിക്കുന്നതിൽ വന്നിട്ടുള്ള വലിയ പുരോഗതികൾ ഇരുവരും വിശകലനം ചെയ്തു.
മേഖലയിലെ സ്ഥിതിഗതികൾ ഇരുവരും ചർച്ച ചെയ്തതായും ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: