മോദിയുടെ സുഹൃത്തായിരുന്നു പേടിഎം എന്ന ഓണ്‍ലൈന്‍ പേമെന്റ് ബാങ്കിന്റെ ഉടമസ്ഥന് വിജയ് ശേഖര്‍. പഠിക്കുമ്പോള്‍ മിടുക്കനായ വിദ്യാര്‍ത്ഥി. നോട്ട് നിരോധന സമയത്ത് മോദിയുടെ ചിത്രത്തോടൊപ്പം വിജയ് ശേഖറിന്റെ കമ്പനിയുടെ പരസ്യമുണ്ടായിരുന്നു. എടിഎം വേണ്ട, പകരം പേടിഎം ചെയ്യൂ എന്നായിരുന്നു ഈ പരസ്യം. നോട്ടുനിരോധനത്തോടെയാണ് ചെറിയ തുകകള്‍ കൈമാറാന്‍ പേടിഎം ഇന്ത്യക്കാര്‍ക്ക് തുണയായത്. പേടിഎം വളര്‍ന്നു. അതിന്റെ ഉടമ വിജയ് ശേഖറും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള ബന്ധവും വളര്‍ന്നു.
നിയമം തെറ്റിക്കുന്നവര്‍ക്ക് മോദി രാഷ്ട്രീയ അഭയം നല്‍കില്ല
പക്ഷെ നിയമം തെറ്റിക്കുന്നവര്‍ക്ക് രാഷ്ട്രീയ അഭയം നല്കല് മോദിയുടെ നയമല്ല. ചൈനയുമായി കമ്പനിക്ക് ചില പണമിടപാടുകള്‍ ഉണ്ടെന്ന സംശയം കുറച്ചുനാളായി ഉയര്‍ന്നിരുന്നു. അതുപോലെ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ പാടില്ലാത്ത ലൈസന്‍സാണ് റിസര്‍വ്വ് ബാങ്ക് നല്‍കിയിരുന്നതെങ്കിലും അതിനേക്കാള്‍ കൂടുതല്‍ തുക നിക്ഷേപിച്ച് നിയമലംഘനം നടത്തിക്കൊണ്ടിരുന്നു പേ ടിഎം. പലപ്പോഴായി പിഴയിടുകയും ചെയ്തു. കൂടുതല്‍ തുക നിക്ഷേപിച്ചുള്ള നിയമലംഘനത്തിന് പേടിഎം നല്കിയ പിഴ തന്നെ 5.39 കോടിയോളം വരും. എന്നിട്ടും നിയമലംഘനം തുടര്‍ന്നപ്പോഴാണ് റിസര്‍വ്വ് ബാങ്ക് അറ്റകൈ പ്രയോഗം നടത്തിയത്.
2022ല്‍ തന്നെ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് റിസര്‍വ്വ് ബാങ്ക് വിലക്കിയിട്ടും അദ്ദേഹം പുതിയ ഉപഭോക്താക്കളെ ചേര്‍ത്തുകൊണ്ടിരുന്നു. ചൈനയില്‍ നിന്നുള്ള വ്യവസായി ജാക് മാ സ്ഥാപിച്ച് ആന്റ് എന്ന കമ്പനിയായി ചേര്‍ന്ന് പ്രവര്‍ത്തിച്ച വിജയ് ശേഖറിന്റെ നീക്കവും റിസര്‍വ്വ് ബാങ്കിന് ദഹിച്ചില്ല. കഴിഞ്ഞ വര്‍ഷം ആന്റുമായുള്ള ബന്ധം അവസാനിപ്പിച്ചു. പക്ഷെ റിസ്ക് മാനേജ്മെന്റിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങള്‍ വീഴ്ചവരുത്തുന്നതായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് താക്കീത് നല്‍കിയിരുന്നു. നിയന്ത്രണങ്ങളില്ലാതെ പലരും വായ്പ നല്‍കുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും ശക്തികാന്ത ദാസ് താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പേ ടിഎമ്മിനെതിരായ നടപടി ഉണ്ടായിരിക്കുന്നത്.
പേടിഎം ബാങ്കിന്റെ ചില സേവനങ്ങള്‍ നിര്‍ത്തലാക്കിക്കൊണ്ട് റിസര്‍വ്വ് ബാങ്ക് ഉത്തരവിട്ടു. ഫെബ്രുവരി 29 മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ് അപ് ചെയ്യാനോ പാടില്ലെന്ന് മാത്രമല്ല പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുകയുമരുത്.
പേടിഎം ഓഹരി വില തകര്‍ന്നു
ഇന്ത്യന്‍ ഓഹരിവിപണിയില്‍ പലരും പ്രതീക്ഷകളോടെ നിക്ഷേപിച്ച ഓഹരിയാണ് പേ ടിഎമ്മിന്റേത്. നാല് ദിവസം മുന്‍പ് 761 രൂപയുണ്ടായിരുന്ന പേ ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരി വില 466 രൂപയായി ഉയര്‍ന്നു. പേടിഎം ഉപേക്ഷിച്ച് മറ്റ് ഓണ്‍ലൈന്‍ പേമെന്റ് ആപുകളിലേക്ക് മാറാന്‍ ഇന്ത്യയിലെ ഉപഭോക്താക്കളോട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഓഹരിവില തകര്‍ന്നത്. എന്നാല്‍ ചൊവ്വാഴ്ച അഞ്ച് ശതമാനത്തോളം ഓഹരി വില ഉയര്‍ന്നിട്ടുണ്ട്.
ജീവനക്കാരില്‍ പ്രതീക്ഷ പകര്‍ന്ന് വിജയ് ശേഖര്‍; എല്ലാം പരിഹരിച്ച് കരകയറുമോ?
എന്നാല്‍ പ്രതിസന്ധി പരിഹരിക്കുമെന്നും ആരെയും പിരിച്ചുവിടില്ലെന്നും പറഞ്ഞ് ജീവനക്കാര്‍ക്ക് പ്രതീക്ഷ പകരുകയാണ് വിജയ് ശേഖര്‍. ചര്‍ച്ചകളിലൂടെ റിസര്‍വ്വ് ബാങ്കുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം ആണയിടുന്നു.
ഇന്ത്യ കണ്ട മികച്ച ബിസിനസുകാരനും സാങ്കേതി വിദ്യാവിദഗ്ധനുമാണ് വിജയ് ശേഖര്‍. ആദ്യം വണ്‍97 കമ്മ്യൂണിക്കേഷന്‍സ് എന്ന കമ്പനി തുടങ്ങിയപ്പോള്‍ ഓണ്‍ലൈന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ ചെറിയ ചെറിയ ബിസിനസുകളായിരുന്നു മനസ്സില്‍. 200ല്‍ ക്രിക്കറ്റ് സ്കോറുകളും വാര്‍ത്തകളും തമാശകളും കൈമാറുന്ന കമ്പനി മാത്രമായിരുന്നു വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്. 2010ലാണ് പേ ടിഎം എന്ന പേരില്‍ ഓണ്‍ലൈന്‍ പേമെന്റ് എന്ന ആശയം ആരംഭിച്ചത്. തന്റെ ബിസിനസ് സംരംഭങ്ങളെല്ലാം മികച്ചതാക്കിയ മിടുക്കനായ വിജയ് ശേഖര്‍ എല്ലാ പ്രതിസന്ധികളും തീര്‍ത്ത് പുറത്തുവരുമെന്ന പ്രതീക്ഷ ഒട്ടേറെപ്പേര്‍ക്കുണ്ട്. പ്രതീക്ഷയുടെ ചെറിയ വെളിച്ചം ചൊവ്വാഴ്ച വിപണിയില്‍ ഉണ്ടായി. പേ ടിഎം ഓഹരി വില അഞ്ച് ശതമാനം വര്‍ധിച്ചു. ഇത് തിരിച്ചുവരവിന്റെ സൂചനയായി കാണാനാവുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: