ന്യൂദല്‍ഹി: വിവിധ മതനേതാക്കള്‍ എല്ലാവരും ചേര്‍ന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി മോദിയെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ കൂടിക്കാഴ്ച നടത്തി. എല്ലാ സമുദായങ്ങളും ഇന്ത്യയില്‍ സുരക്ഷിതമാണെന്നും ഇവിടെ ഒരു സമുദായവും ആരെയും ഭയക്കുന്നില്ലെന്നും അവര്‍ പ്രഖ്യാപിച്ചു.. ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ സുരക്ഷിതരല്ലെന്ന ഭയമുണ്ടെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ പ്രചാരണത്തെ തള്ളിക്കളയുന്നതായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്ത വിവിധ മതനേതാക്കളുടെ ആഹ്വാനം. വിവിധ മതങ്ങളില്‍പ്പെട്ട 24 നേതാക്കള്‍ പങ്കെടുത്തു. പുറം രാജ്യങ്ങള്‍ക്ക് വേണ്ടി ഐക്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. വിവിധ മതവിശ്വാസങ്ങള്‍ തമ്മിലുള്ള പരസ്പരവിശ്വാസവും എല്ലാവരും പങ്കുവെച്ചു. ക്രിസ്ത്യന്‍, പാഴ്സി, സിഖ്, ജൈന, ഹിന്ദു സമുദായങ്ങളിലെ നേതാക്കള്‍ പങ്കെടുത്തു.
Delighted to meet a delegation of religious leaders in Parliament today. I thank them for their kind words on the development trajectory of our nation. @Minoritiesfdn pic.twitter.com/l9a5vNdoZ2
— Narendra Modi (@narendramodi) February 5, 2024
രാമമന്ദിരത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ പേരില്‍ ഫത് വ (ദൈവനിന്ദ നടത്തിയതിന്റെ പേരില്‍ തലവെട്ടണമെന്ന ആഹ്വാനം) കിട്ടിയ അഖിലേന്ത്യാ ഇമാം സംഘടനയുടെ മുഖ്യഇമാമായ ഡോ. ഇമാം ഉമര്‍ അഹമ്മദ് ഇല്യാസിയും കൂട്ടത്തില്‍ ഉണ്ടായിരുന്നു. “നമ്മുടെ ജാതി, ആചാരങ്ങള്‍, മതം, പ്രാര്‍ത്ഥനാ രീതി എന്നിവയെല്ലാം വ്യത്യസ്തമായിരുന്നാലും ഒരു മനുഷ്യന് എന്ന നിലയില്‍ നമ്മുടെ ഏറ്റവും വലിയ മതം മാനവികതയാണ്. നമ്മള് എല്ലാവരും ജീവിക്കുന്നത് ഒരേയൊരു രാജ്യത്തിലാണ്. നമ്മള് എല്ലാവരും ഭാരതീയരാണ്. നമുക്ക് നമ്മുടെ രാജ്യത്തെ ശക്തിപ്പെടുത്താം. നമ്മുടെ രാജ്യമാണ് നമ്മുടെ പ്രഥമനുന്ഗണന. നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് രാജ്യത്തെ മുന്നോട്ട് നയിക്കാം. മോദിയുടെ നേതൃത്വത്തിന് കീഴില്‍ നമ്മുടെ രാജ്യം വിശ്വഗുരുവാകുന്നതിന്റെ വക്കിലാണ്. അത് യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് ഒന്ന് ചേര്‍ന്ന് പ്രവര്‍ത്തിക്കാം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്പില് നിന്നുള്ള ഈ ചിത്രം പുതിയ ചരിത്രത്തിന്റെ തുടക്കമാണ്.”-ഡോ. ഇമാം ഉമര്‍ അഹമ്മദ് ഇല്യാസിയുടെ ഈ ആഹ്വാനം ഏറെ പ്രാധാന്യത്തോടെയാണ് സ്വീകരിക്കപ്പെട്ടത്.
നമ്മള് ഇവിടെ എത്തിയത് എല്ലാ മതങ്ങളെയും അനുഗ്രഹിക്കാനാണെന്ന് ദസ്തുര്‍ ജി പറഞ്ഞു. “പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ എത്തുന്നത് വരേയ്ക്കും നമ്മള് ആരെയും ഭയപ്പെട്ടില്ല. ഇതുപോലെ തന്നെ നമ്മള് ഇനിയും മുന്നോട്ട് പോകും. ഭാരതത്തെ ലോകത്തിലെ പ്രമുഖശക്തിയാക്കി മാറ്റാന്‍ നമ്മള് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.”- ദസ്തുര്‍ജി പറഞ്ഞു.
നരേന്ദ്രമോദിയുമായി നല്ല കൂടിക്കാഴ്ചയാണ് നടന്നതെന്ന് ജെയിന് മതത്തിന്റെ ഗുരു വിവേക് മുനി പറഞ്ഞു. “ഇന്ത്യന്‍ മൈനോറിറ്റി ഫൗണ്ടേഷന് (ഇന്ത്യന്‍ ന്യൂനപക്ഷ ഫൗണ്ടേഷന്) പറഞ്ഞതനുസരിച്ചാണ് ഈ കൂടിക്കാഴ്ച. ഏകത, അഖണ്ഡത, സര്‍വ്വധര്‍മ്മ സദ് ഭാവ് എന്നീ പ്രവര്‍ത്തനങ്ങളെ മോദി ശ്ലാഘിച്ചു.” – അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മൈനോറിറ്റി ഫൗണ്ടേഷന് (Indian minority foundation) സ്ഥാപകന്‍ ഹിമാനി സൂദും പങ്കെടുത്തു.
വിവിധ മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മോദി സന്തോഷം പ്രകടിപ്പിച്ചു. എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ഇന്ത്യയുടെ ഭാവി വികസനി കുതിപ്പിന് മതനേതാക്കള്‍ നല്കിയ നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ടെന്ന് മോദി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: