ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ മേയ് 9ന് ഉണ്ടായ കലാപത്തില്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാനെതിരെ സൈനിക കോടതി ഉടന്‍ വിധി പറയുമെന്ന് റിപ്പോര്‍ട്ട്. കലാപത്തിന് കടുത്ത ശിക്ഷ നല്‍കാനാണ് നീക്കമെന്നാണ് പാക് മാധ്യമങ്ങളിലെ വാര്‍ത്ത.
മേയില്‍ ഇമ്രാനെ അറസ്റ്റ് ചെയ്തപ്പോള്‍ വന്‍കലാപമാണ് പാകിസ്ഥാനില്‍ ഉണ്ടായത്. ഇസ്‌ലാമാബാദിലും ലഹോറിലും റാവല്‍പിണ്ടിയിലും ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലെല്ലാം ഇമ്രാന്‍ അനുകൂലികള്‍ അക്രമം അഴിച്ചു വിട്ടു. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊലീസ് വാഹനങ്ങളും തീയിട്ട് നശിപ്പിച്ചിരുന്നു.
കലാപത്തിന്റെ പേരില്‍ തന്നെയും പാര്‍ട്ടിയെയും ലക്ഷ്യമിട്ടുള്ള നീക്കമാണ് നടക്കുന്നതെന്ന് ഇമ്രാന്‍ ആരോപിച്ചിരുന്നു. ഔദ്യോഗിക രഹസ്യം നിയമം ലംഘിച്ചെന്ന കേസിലും പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ലഭിച്ച സമ്മാനങ്ങള്‍ വില്‍പന നടത്തിയെന്ന കേസിലും തടവില്‍ കഴിയുകയാണ് ഇമ്രാന്‍ ഖാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: