ന്യൂദല്‍ഹി : രാജ്യത്തെ വിഭജിക്കണമെന്നെ കര്‍ണ്ണാടക കോണ്‍ഗ്രസ് എംപിയുടെ പരാമര്‍ശം വിവാദമായതോടെ അനുവദിക്കില്ലെന്ന വാദവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. രാജ്യം വിഭജിക്കണമെന്ന പ്രസ്താവന ആരുടേതാണെങ്കിലും അനുവദിക്കില്ല, നമ്മള് ഒറ്റക്കെട്ടാണെന്നും ഖാര്‍ഗെ പറഞ്ഞു. രാജ്യസഭയില്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
കോണ്‍ഗ്രസ് എംപിയുടെ വിവാദ പ്രസ്താവന വിവാദമാവുകയും ഇരു സഭകളിലും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. കേന്ദ്രത്തില്‍ നിന്നും ഫണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ല, അതിനാല്‍ രാജ്യത്തെ രണ്ടായി വിഭജിച്ച് ദക്ഷിണേന്ത്യ പ്രത്യേകം രാജ്യമാക്കണമെന്നായിരുന്നു കര്‍ണ്ണാടക കോണ്‍ഗ്രസ് എംപി ഡി.കെ. സുരേഷ് കുമാറിന്റെ പ്രസ്താവന. ഇടക്കാല ബജറ്റിന്റെ ചര്‍ച്ചയിലായിരുന്നു ഈ പ്രസ്താവന. കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സഹോദരനാണ് സുരേഷ്കുമാര്‍.
കോണ്‍ഗ്രസ് തുടക്കം മുതല്‍ത്തന്നെ വിഭജിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസാണെന്നും കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ വിമര്‍ശിച്ചു.
സംഭവം വിവാദമായതോടെയാണ് ഖാര്‍ഗെ രംഗത്ത് എത്തിയത്. ഏത് പാര്‍ട്ടിയിലുള്ള ആളായാലും രാജ്യത്തെ വിഭജിക്കണമെന്ന പ്രസ്താവന അനുവദിക്കില്ല. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഒറ്റക്കെട്ടാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു നേടുന്നതിനുള്ള ആയുധമായി ബിജെപി ഈ പ്രസ്താവനയെ മാറ്റാനുള്ള ശ്രമത്തിലാണ്. തെരഞ്ഞെടുപ്പില്‍ അങ്ങിനെയെങ്കില്‍ 400 വോട്ട് ബിജെപി നേടുമെന്നും ഖാര്‍ഗെ പറഞ്ഞു.
പഴയ കോണ്‍ഗ്രസിന് രാജ്യത്തെ വിഭജിച്ച് ഭരിച്ചുള്ള ശീലമാണുള്ളത്. വിഭജിച്ച് ഭരിക്കുക എന്ന കോണ്‍ഗ്രസ്സിന്റെ ആശയം കൊളോണിയലിസ്റ്റുകളേക്കാള്‍ മോശമാണെന്ന് ബിജെപി എംപി തേജസ്വി സൂര്യയും വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധി ജോഡോ യാത്ര നടത്തി ഒരുമിച്ച് നിര്‍ത്താന്‍ നോക്കുമ്പോള്‍ ചില കോണ്ഗ്രസ്സുകാര് വിഭജിക്കാനുള്ള ശ്രമത്തിലാണെന്നും തേജസ്വി സൂര്യ പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: