കാഞ്ഞാണി : വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വീട് ജപ്തി ചെയ്യാന്‍ ബാങ്കുകാര് എത്തും മുന്‍പേ പട്ടികജാതി യുവാവ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്തു. കാഞ്ഞാണി അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന ചെമ്പന്‍ വിനയന്റെ മകന് വിഷ്ണു (25) വിനെയാണ് ഇന്നലെ രാവിലെ ആറരയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിഷ്ണുവിന്റെ കുടുംബം 12 വര്‍ഷമായി കാഞ്ഞാണിയില്‍ താമസം തുടങ്ങിയിട്ട്. അച്ഛന് വിനയന് നാല് പതിറ്റാണ്ടോളമായി ബാര്‍ബര്‍ ജോലി ചെയ്യുന്ന ആളാണ്. 12 വര്‍ഷം മുന്‍പ് കാഞ്ഞാണി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ഇവര്‍ എട്ടു ലക്ഷം രൂപ ആധാരം പണയപ്പെടുത്തി വായ്പയെടുത്തിരുന്നു. ഇത് വരെ 8.75 ലക്ഷം രൂപ തിരിച്ചടച്ചിട്ടുണ്ട്. പലിശയടക്കം ഇനി ആറു ലക്ഷം രൂപ സൗത്ത് ഇന്ത്യന്‍ ബാങ്കിന് തിരികെ ലഭിക്കേണ്ടതുണ്ട്. 8 സെന്റ് സ്ഥലവും വീടുമാണ് ഇവര്‍ക്കുള്ളത്. കൊവിഡ് ആരംഭിച്ച ശേഷം തിരിച്ചടവ് നടന്നില്ലെന്ന് പറയുന്നു.
മറ്റു നിരവധി കടബാധ്യതകള്‍ ഉള്ള വിനയന്റെ കുടുംബം ബാങ്കിലെ ലോണ്‍ അടക്കാന്‍ വഴിയില്ലാതെ കുഴങ്ങി. മൂന്ന് മാസം മുന്‍പ് വീടൊഴിപ്പിക്കാനായി ബാങ്കുകാര് എത്തിയെങ്കിലും നാട്ടുകാരും രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഇടപെട്ട് മടക്കി അയച്ചിരുന്നു. തുടര്‍ന്ന് ബാങ്ക് ഇന്നലെ ജപ്തി നടപടികള്‍ക്ക് എത്തുമെന്ന് വിനയന്റെ കുടുംബത്തെ അറിയിച്ചിരുന്നു. വീട് ഒഴിയാനായുള്ള എല്ലാ തയ്യാറെടുപ്പും കുടുംബം നടത്തിയിരുന്നു. കനാല്‍ പാലത്തിന് സമീപമുള്ള വിനയന്റെ സഹോദരന് രാജന്റെ വീട്ടിലേക്ക് പോകാന്‍ എല്ലാവരും തയ്യാറായി ഇരിക്കെയാണ് രാവിലെ കിടപ്പു മുറിയില്‍ വിഷ്ണുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വെല്‍ഡിങ്, ട്രെസ്സ് വര്‍ക്ക് ജോലിക്കാരനാണ് വിഷ്ണു. വീട്ടില്‍ ജ്യേഷ്ഠന് വിനില്‍, അച്ഛന് വിനയന്, അമ്മ ഓമന, അമ്മൂമ്മ സാവിത്രി എന്നിവര്‍ക്കൊപ്പമാണ് വിഷ്ണു കഴിഞ്ഞിരുന്നത്. അന്തിക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് കാഞ്ഞാണി ആനക്കാട് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. വായ്പ തിരിച്ചടയ്ക്കാന്‍ ആവശ്യത്തിന് സമയം നല്‍കിയെന്നും അഞ്ചു ലക്ഷം രൂപ ഇളവു ചെയ്തെന്നുമാണ് ബാങ്കിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: