തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ സുതാര്യമായും വേഗത്തിലും ലഭ്യമാക്കാനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറുകള്‍ വാഹന്‍ ഡേറ്റാ ബേസില്‍ ഉള്‍പ്പെടുത്തണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു.
വാഹന ഉടമകള്‍ക്ക് തന്നെ മൊബൈല്‍ നമ്പറുകള്‍ അപ്ഡേറ്റ് ചെയ്യാം. ഇതിനായി പരിവാഹന്‍ വെബ്സൈറ്റില്‍ സൗകര്യം ഏര്‍പ്പെടുത്തി. ഇതിന് സാധിക്കാത്ത സാഹചര്യത്തില്‍ മാത്രം രജിസ്റ്ററിങ് അതോറിറ്റിയുമായി ബന്ധപ്പെട്ടു മൊബൈല്‍ അപ്ഡേഷന് പൂര്‍ത്തീകരിക്കാം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി വാഹന ഉടമകള്‍ 29നുള്ളില്‍ മൊബൈല്‍ അപ്ഡേഷന് പൂര്‍ത്തീകരിക്കണമെന്ന് കമ്മിഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: