മലപ്പുറം: ആര്‍എസ്എസിനെതിരെ വ്യാജപ്രചാരണം നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും എഴുത്തുകാരി സലാമയ്ക്കും വക്കീല്‍ നോട്ടീസ്. ഫാഷിസ്റ്റ് വിരുദ്ധ സംഗമം എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് മലപ്പുറത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മഹാത്മാഗാന്ധിയെ ആര്‍എസ്എസ് കൊലപ്പെടുത്തിയെന്ന തെറ്റായ പ്രചാരണം നടത്തിയതിനെതിരെയാണ് വക്കീല്‍ നോട്ടീസ്.
പൊതുവേദിയില്‍ ബോധപൂര്‍വം അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന്, ആര്‍എസ്എസിനോട് മാപ്പ് പറയാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുലിനോട് നിര്‍ദേശിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെയും രാഹുല്‍ മാങ്കൂട്ടത്തില്‍ നിന്ദ്യമായ പരാമര്‍ശം നടത്തിയിരുന്നു.
പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ആര്‍എസ്എസ് മലപ്പുറം വിഭാഗ് സഹകാര്യവാഹ് കൃഷ്ണകുമാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പരിപാടിക്ക് മുന്നോടിയായി നിയമവിരുദ്ധ ഉള്ളടക്കമുള്ള പോസ്റ്ററുകള്‍ ജില്ലയിലെമ്പാടും പതിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ ഹാരിസ് മുതൂര്‍, വൈസ് പ്രസിഡന്റുമാരായ നിധീഷ്, പ്രജിത്ത്, വിശ്വനാഥന് എന്നിവര്‍ക്കെതിരെയും ആര്‍എസ്എസ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: