റാഞ്ചി: ഇഡി ചോദ്യം ചെയ്യലിനു പിന്നാലെ ജാര്‍ഖണ്ഡിലെ മുഖ്യമന്ത്രി സ്ഥാനം ഹേമന്ത് സോറന് രാജിവച്ചു. രാത്രി വൈകി രാജ്ഭവനില്‍ നേരിട്ടെത്തിയാണ് അദേഹം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. നിലവിലെ സംസ്ഥാന ഗതാഗത മന്ത്രിയായ ചമ്പായി സോറന് പുതിയ മുഖ്യമന്ത്രിയാകുമെന്നും നേതാക്കള്‍ അറിയിച്ചു.
എന്ഡഫോര്സ്മെന്റ് ഡയറക്ടറേറ്റ് കേസുമായി ബന്ധപ്പെട്ട് വീട്ടിലെത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഹേമന്തിന്റെ രാജി പ്രഖ്യാപനം. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇഡി മുഖ്യമന്ത്രി സോറനെ ചോദ്യം ചെയ്യുകയായിരുന്നു. ഇഡി ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ വീട്ടില്‍ നിന്ന് രാജഭവനിലേക്ക് ഹേമന്ത് സോറന് പോയത്.
ഗവര്‍ണറിന് രാജികത്ത് സമര്‍പ്പിച്ചു മടങ്ങിയെന്നാണ് വിവരം. അദേഹത്തിന്റെ അറസ്റ്റ് ഇഡി ഉടന്‍ രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഹേമന്ത് സോറന് രാജിവയ്ക്കാന്‍ തീരുമാനിച്ചു. പുതിയ നിയമസഭാ കക്ഷി നേതാവായി ചമ്പായി സോറനെ തെരഞ്ഞെടുത്തു. എല്ലാ എംഎല്‍എമാരും ഞങ്ങള്‍ക്കൊപ്പമുണ്ടെന്നും കോണ്‍ഗ്രസ് എംഎല്‍എ രാജേഷ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങള്‍ ചമ്പായി സോറനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തുവെന്നും സത്യപ്രതിജ്ഞാ ചടങ്ങിനായി ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കാനാണ് ഞങ്ങള്‍ രാജ്ഭവനിലെത്തിയതെന്നും ജാര്‍ഖണ്ഡ് മന്ത്രി ബന്ന ഗുപ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: