ന്യൂദല്‍ഹി: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ദല്‍ഹിയിലെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) പരിശോധന. സോറന് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയത്. ഭൂമി കുംഭകോണത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട്, പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ദല്‍ഹിയിലെ വീട്ടില്‍ പരിശോധന നടത്തിയതെന്ന് ഇ ഡി അറിയിച്ചു.
ജനുവരി 29 അല്ലെങ്കില്‍ 31ന് ചോദ്യം ചെയ്യലിനായി ഹാജരാകാനാകുമോ എന്നാണ് ഇ ഡി പുതിയ സമന്‍സില്‍ സോറനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ദിവസങ്ങളിലെല്ലാം സോറന്് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുണ്ട്. ഇ ഡിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ നിയമവിദഗ്ധരുടെ അഭിപ്രായം തേടാനാണ് അദ്ദേഹം ദല്‍ഹിയിലെത്തിയതെന്നാണ് വിവരം.
ഇത് പത്താം തവണയാണ് ഇ ഡി സമന്‍സ് അയക്കുന്നത്. ഒന്പതി തവണയും സോറന് സമന്‍സ് ഒഴിവാക്കുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: