ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സിന്റെ നിരവധി ഉന്നതനേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
നാഷണല്‍ കോണ്‍ഫറന്‍സ് കത്വ ജില്ലാ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ സഞ്ജീവ് ഖജൂറിയയും മറ്റ് മുതിര്‍ന്ന നേതാക്കളുമാണ് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിജെപി ജമ്മു കശ്മീര്‍ അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടുന്നതിനായി ബൂത്ത് തലംമുതല്‍ പാര്‍ട്ടിയെ ശക്തമാക്കുമെന്ന് മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ കാവിന്ദര് ഗുപ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: