കാബൂൾ: അഫ്ഗാനിസ്ഥാനിൽ വിവിധയിടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ 33 പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാബൂൾ പ്രവിശ്യയിലെ സൊരാബി ജില്ലയിലെ ഹൈവേയിലാണ് പത്തോളം വാഹനാപകടങ്ങൾ നടന്നത്.
തലസ്ഥാനമായ കാബൂളുമായി ചേരുന്ന ഹൈവേയിലാണ് അപകടങ്ങൾ തുടർക്കഥയായത്. ഇവിടെ 17 പേർ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ ലാഗ്മാൻ പ്രവിശ്യയിലെ ഹൈവേയിൽ നടന്ന അപകടങ്ങളിൽ 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതേ പ്രവിശ്യയിലെ മറ്റൊരിടത്ത് നടന്ന വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
വാഹനാപകടങ്ങൾ അഫ്ഗാനിസ്ഥാനിൽ പതിവാണ്. മോശപ്പെട്ടതും ഗതാഗതയോഗ്യമല്ലാത്തതുമായ റോഡുകളും ഡ്രൈവിങിലെ ശ്രദ്ധക്കുറവുമാണ് ഇവിടെ അപക്ഷങ്ങൾക്ക് പ്രധാന കാരണമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: