തിരുവനന്തപുരം : ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.നയഖ്യാപന പ്രസംഗം വായിക്കാന്‍ ഗവര്‍ണര്‍ക്ക് സമയമില്ലെന്നും ഒന്നരമണിക്കൂര്‍ റോഡില്‍ കുത്തിയിരിക്കാന്‍ സമയമുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഗവര്‍ണര്‍ പ്രത്യേക നിലപാടാണ് സ്വീകരിച്ചുവരുന്നത്. അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്ക് എതിരെ വ്യത്യസ്ത പ്രതിഷേധ സ്വരങ്ങള്‍ ഉയരാം. മുഖ്യമന്ത്രി പോകുമ്പോള്‍ വിവിധ രീതികളിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടില്ലേ.പ്രതിഷേധം ഉയരുമ്പോള്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് എന്ത് നടപടി സ്വീകരിക്കുന്നു എന്ന് ഇറങ്ങി നോക്കുന്ന അധികാരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഗവര്‍ണറുടേത് സുരക്ഷ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണ്.ജനാധിപത്യ നിലപാടുകള്‍ക്ക് വിരുദ്ധമായാണ് ഗവര്‍ണര്‍ പെരുമാറുന്നത്. സുരക്ഷ സി.ആര്‍പിഎഫിന് കൈമാറിയത് വിചിത്രമായ കാര്യമാണെന്നും പിണറായി വിജയന് പറഞ്ഞു.
സിആര്‍പിഎഫ് സുരക്ഷ നല്‍കിയിട്ടുള്ളവരുടെ പേരുകള്‍ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വായിച്ചു കേള്‍പ്പിച്ചു. ആര്‍എസ്എസ് പട്ടികയിലാണ് ഇപ്പോള്‍ ഗവര്‍ണറെന്ന് അദ്ദേഹം പറഞ്ഞു.ആര്‍എസ്എസുകാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയ സുരക്ഷയുടെ കൂടില്‍ ഒതുങ്ങാന്‍ ഗവര്‍ണര്‍ തയാറായി. സി ആര് പി എഫ് നേരിട്ടു കേരളം ഭരിക്കുമോയെന്നും പിണറായി ചോദിച്ചു.നിയമവ്യവസ്ഥകള്‍ ഉണ്ട്. അതില്‍ നിന്നും വിരുദ്ധമായി ഗവര്‍ണര്‍ക്കു പ്രവര്‍ത്തിക്കാനാവില്ല.
എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടോ എന്ന് ഗവര്‍ണര്‍ പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: