ഹരിയാന: ഹരിയാനയിലെ റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ ശ്രീരാമന്റെ പ്രഛന്ന വേഷം ശ്രദ്ധ പിടിച്ചു പറ്റി. ശ്രീരാമന്റെ ബാല്യകാലത്തെ രൂപമാണ് പരേഡിലുണ്ടായിരുന്നത്. ഈ വേഷം കണ്ടയുടനെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കാലിൽ തൊട്ടനുഗ്രഹം വാങ്ങി. ഈ ദൃശ്യങ്ങൾ മുഖ്യമന്ത്രി തന്നെ എക്സില്‍ പങ്കുവച്ചിട്ടുണ്ട്.
‘ ശ്രീരാമചന്ദ്രന് എല്ലായിടത്തും വസിക്കുന്നായാളാണ്. ഭഗവാന്റെ അവതരണം കണ്ട് വികാരാധീനനായി. അദ്ദേഹത്തിന്റെ പാദങ്ങളില്‍ തൊട്ട് അനുഗ്രഹം വാങ്ങാനുള്ള ഭാഗ്യം ലഭിച്ചു’- മുഖ്യമന്ത്രി പറഞ്ഞു. 75-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കര്‍ണാലില്‍ നടന്ന പരേഡില്‍ ഹരിയാന മുഖ്യമന്ത്രിയായ മനോഹര്‍ ലാല്‍ ഖട്ടറാണ് ദേശീയ പതാക ഉയര്‍ത്തിയത്.
ഇതിനു പുറമെ ദല്‍ഹിയിലെ കര്തവ്യപഥ്യൽ നടന്ന പരേഡില്‍ ഉത്തര്‍പ്രദേശിന്റെ റിപ്പബ്ലിക് ദിന ടാബ്ലോയില്‍ ശ്രീരാമന്റെ ചിത്രവുമുണ്ടായിരുന്നു. അയോധ്യ-വിക്ഷിത് ഭാരത്-സമ്രാദ് വിരാസത് എന്നതായിരുന്നു ടാബ്ലോയുടെ വിഷയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: