കോട്ടയം: പാമ്പാടി റബ്കോയിലെ തൊഴിലാളി സമരത്തിൽ പ്രതികാര നടപടിയുമായി മാനേജ്മെന്റ്. ഭിന്നശേഷിക്കാരൻ ഉൾപ്പെടെയുള്ള ആറ് തൊഴിലാളികളെ സസ്പെൻഡ് ചെയ്തു. ശമ്പളത്തിനെതിരെ സമരം ചെയ്തവർക്കെതിരെയാണ് നടപടി. മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് ഉത്തരവ്.
വിശദീകരണം തൃപ്തികരമല്ലെങ്കിൽ കടുത്ത ടപടിയെന്ന് മാനേജിംഗ് ഡയറക്ടർ സസ്പെൻഡ് ഉത്തരവിൽ പറയുന്നു. കമ്പനിയുടെ പ്രവർത്തനം തടസ്സപ്പെടുത്തി, വാഹനങ്ങൾ തടഞ്ഞു, മാദ്ധ്യമങ്ങളിലൂടെ പ്രതികരണം നടത്തി എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: