ന്യൂദല്‍ഹി : കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ വീണ്ടും ബിജെപിയിലെത്തി. ദല്‍ഹി ആസ്ഥാനത്ത് ബി.വൈ. വിജയേന്ദ്രയുടെയും മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്ദ്യൂരപ്പയുടെയും സാന്നിധ്യത്തില്‍ ത്തിലായിരുന്നു ഷെട്ടാറിന്റെ മടങ്ങിവരവ്. തിരിച്ചെത്തി.
2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ഷെട്ടാര്‍ ബിജെപി വിട്ടത്. ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്ന ഷെട്ടാര്‍ ഒരു വര്‍ഷമാകും മുന്‍പ് പാര്‍ട്ടി വിടുകയായിരുന്നു.
ആറ് തവണ എംഎല്‍എ ആയിരുന്നു ജഗദീഷ് ഷെട്ടാര്‍. ചിലപ്രശ്നങ്ങള്‍ കാരണമാണ് മുമ്പ് താന്‍ ബിജെപി വിട്ടത്. കഴിഞ് എട്ട് ഒമ്പത് മാസമായി വിധ രാഷ്ടിയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയിരു. ബിജെപി പ്രവരത്തകര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിട്ടതെന്നും ഷെട്ടാര്‍ പറഞ്ഞു. ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദയുമായും ഷെട്ടാര്‍ കൂടിക്കാഴ്ച നടത്തി.
#WATCH | Former Karnataka CM Jagadish Shettar re-joins BJP in the presence of former CM-senior party leader BS Yediyurappa and state BJP President BY Vijayendra, at BJP Headquarters in Delhi.
He had quit BJP and joined Congress in April last year. pic.twitter.com/sVJpP9AVu2
— ANI (@ANI) January 25, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: