തിരുവനന്തപുരം : മസാല ബോണ്ട് കേസില്‍ ഇഡി പുറത്തുവിട്ടത് രഹസ്യരേഖയല്ലെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കേസ് അന്വേഷണത്തില്‍ ഇഡിക്ക് എന്താണ് ലഭിച്ചത്. ഭയപ്പെടുത്താന്‍ മാത്രമാണ് അന്വേഷണസംഘത്തിന്റെ ശ്രമമെന്നും തോമസ് ഐസക് പറഞ്ഞു. മസാല ബോണ്ടില്‍ തോമസ് ഐസക്കിന് നിര്‍ണ്ണായക പങ്കുണ്ടെന്നായിരുന്നു ഇഡി കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്കിടയില്‍ കിഫ്ബിക്കുള്ള വിശ്വാസ്യത ചെറുതല്ല. കിഫ്ബി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മസാല ബോണ്ടിറക്കാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം അന്വേഷിച്ചിട്ട് എന്ത് നിയമലംഘനമാണ് ഇഡി കണ്ടെത്തിയത്്. ഭയപ്പെടുത്താനുള്ള അന്വേഷണം മാത്രമാണ് നടന്നത്. ഇതിനെ നിയമപരമായിതന്നെ നേരിടും. കോടതിയുടെ അന്തസ്സത്തയ്‌ക്ക് എതിരാണ് ഇ.ഡി നടപടിയെന്നും തോമസ് ഐസക് പറഞ്ഞു.
മസാല ബോണ്ട് കേസ് അ്ട്ടിമറിക്കാന്‍ കിഫ്ബി ശ്രമിക്കുന്നുണ്ട്. മസാല ബോണ്ട് ഇറക്കിയതിലും അവസാനിപ്പിക്കുന്നതിലും തോമസ് ഐസക് നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നായിരുന്നു ഇഡി കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചത്.
അതേസമയം ഇഡിയുടെ സമന്‍സിനെ എല്ലാവു ഭയക്കുന്നത് എന്തിനാണ്. സമന്‍സിനെ അനുസരിക്കാത്തത് എന്തുകൊണ്ടാണണെന്നും ഹൈക്കോടതി ചോദിച്ചു. സമന്‍സ് കിട്ടിയാല്‍ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാന്‍ കഴിയില്ല. അന്വേഷണം തടയാന്‍ കഴിയില്ല, അന്വേഷണത്തിന് വേണ്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കിഫ്ബിക്ക് ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: