ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ധീരതയ്ക്കും വിശിഷ്ടസേവനത്തിനുമുള്ള മെഡലുകള്‍ പ്രഖ്യാപിച്ചു. പോലീസ്, ഫയര്‍ സര്‍വീസ്, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, കറക്ഷണല്‍ സര്‍വീസ് എന്നിവയിലെ 1132 ഉദ്യോഗസ്ഥര്‍ മെഡ ലുകള്‍ക്ക് അര്‍ഹരായി. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡലിന് രണ്ടുപേരും ധീരതയ്ക്കുള്ള മെഡലിന് 275 പേരും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് 102 പേരും സ്തുത്യര്‍ഹസേവനത്തിനുള്ള മെഡലിന് 753 പേരും അര്‍ഹരായി.
ധീരതയ്ക്കുള്ള മെഡലുകള്‍ നേടിയവരില്‍ 119 പേര് ഇടതുതീവ്രവാദബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവരും 133 പേര് ജമ്മുകശ്മീര്‍ മേഖലയില്‍ നിന്നുള്ളവരുമാണ്. ബിഎസ്എഫിലെ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ സംവാല റാം വിഷ്ണോയി, ശിശുപാല്‍ സിങ് എന്നിവര്‍ക്കാണ് മരണാനന്തര ബഹുമതിയായി ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ സമ്മാനിക്കുക.
കേരളത്തില്‍ നിന്ന് എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗ്രവാള്‍, ഫയര്‍ഫോഴ്സ് അസി. സ്റ്റേഷന് ഓഫീസര്‍ എഫ്. വിജയകുമാര്‍ എന്നിവര്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹരായി. ഐജി എ. അക്ബര്‍, എന്‍ആര്‍ഐ സെല്‍ എസ്പി ആര്.ഡി. അജിത്ത്, എസ്പി വി. സുനില്‍കുമാര്‍, അസി. കമ്മീഷണര്‍ ഷീന്‍ തറയില്‍, ഡിവൈഎസ്പി സി.കെ. സുനില്‍കുമാര്‍, അഡീ. എസ്പി വി. സുഗതന്, ഡിവൈഎസ്പി എന്‍.എസ്. സലീഷ്, അസി. സബ് ഇന്‍സ്പെക്ടര്‍(ജി)മാരായ കെ.കെ. രാധാകൃഷ്ണ പിള്ള, കെ. മിനി, അസി. സബ് ഇന്‍സ്പെക്ടര്‍ ബി. സുരേന്ദ്രന്, ഇന്‍സ്പെക്ടര്‍ പി. ജ്യോതീന്ദ്രകുമാര്‍, ഫയര്‍ഫോഴ്സ് അസി. സ്റ്റേഷന് ഓഫീസര്‍മാരായ എന്‍. ജിജി, പി.കെ. പ്രമോദ്, എസ്. അനില്‍ കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്ക്യു ഓഫീ സര് അനില്‍ പി. മണി എന്നിവര്‍ സ്തുത്യര്‍ഹസേവനത്തിനുള്ള മെഡലിന് അര്‍ഹരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: