തിരുവനന്തപുരം: അയോധ്യ ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് തൊഴുന്ന സന്ദര്‍ഭത്തില്‍ മാത്രം സംഘാടകരുടെ നിയന്ത്രണം പാളിപ്പോയെന്ന് ശ്രീജിത്ത് പണിയ്ക്കര്. ഉള്ളില്‍ തൊഴാന്‍ കയറിയ പ്രത്യേക ക്ഷണിതാക്കളായ ആദ്യ ബാച്ച് വിഐപികള്‍ തൊഴുതിട്ടും പുറത്തിറങ്ങാതിരുന്നതായിരുന്നു ഇതിന് കാരണം.
അത്രയ്ക്ക് തീവ്രമായ ഭക്തിയോടെയാണ് വിഐപികള്‍ രാമനെ തൊഴുതത്. ഇവര്‍ വിഐപികളായതുകൊണ്ടാകട്ടെ ഇത്ര സമയത്തിനുള്ളില്‍ തൊഴുത് പുറത്തുകടക്കണമെന്ന് കര്‍ശനമായി നിര്‍ദേശിക്കാനും പൊലീസിനായില്ല. അയോധ്യ പ്രാണപ്രതിഷ്ഠാച്ചടങ്ങിന് പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത ശ്രീജിത് പണിയ്ക്കര് ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ തന്റെ അനുഭവം വിവരിക്കുകയായിരുന്നു.
വിഐപികളായ അതിഥികള്‍ തൊഴുന്നു, ഫോട്ടോയെടുക്കുന്നു, മൊബൈലില്‍ രാമക്ഷേത്രത്തിന്റെ അകത്തെ കാഴ്ചകള്‍ പകര്‍ത്തുന്നു. എന്ന് മാത്രമല്ല, ആവേശത്തോടെ വീട്ടുകാരെ മൊബൈല്‍ വീഡിയോ കാളില്‍ വീട്ടുകാരെ ക്ഷേത്രത്തിന്റെ ഉള്‍ക്കാഴ്ചകള്‍ കാട്ടിക്കൊടുക്കുകയുമാണ്. ആര്‍ക്കും പുറത്തിറങ്ങാന്‍ പോലും ഇഷ്ടമില്ല. അതായിരുന്നു അവരുടെ യഥാര്‍ത്ഥ ഭക്തിയുടെ പ്രകടനം.- ശ്രീജിത് പണിക്കര്‍ പറയുന്നു.
ആരും പുറത്തിറങ്ങാന്‍ തയ്യാറില്ല എന്ന് കണ്ടപ്പോള്‍ പുറത്തെ വാതില്‍ അടക്കുകയായിരുന്നു. പിന്നീട് എല്ലാവര്ക്കും കൃത്യമായി ഒരു സമയം മാത്രം അനുവദിച്ചതോടെ കാര്യങ്ങള്‍ നിയന്ത്രണത്തിലായി. – ശ്രീജിത് പണിക്കര്‍ പറയുന്നു.
ശ്രീകോവിലില്‍ ഭണ്ഡാരം മുന്നിലുള്ളതിനാല്‍ ഒരു പ്രത്യേക അകലത്തില്‍ നിന്നു മാത്രമേ രാമവിഗ്രഹം കാണാനാകൂ. പക്ഷെ ശ്രീകോവിലില്‍ നല്ല വെളിച്ചമുള്ളതിനാല്‍ കൃത്യമായി വിഗ്രഹം കാണാനാകും. പക്ഷെ ആദ്യനിമിഷം ആ വിഗ്രഹം കാണുമ്പോള്‍, ആ ക്ഷേത്രം കാണുമ്പോള്‍ ഒരു വല്ലാത്ത വൈകാരിക അനുഭവമാണ്. കാരണം ആ പഴയ അയോധ്യയുടെ ചരിത്രമെല്ലാം മനസ്സിലൂടെ കടന്നുപോകും.-ശ്രീജിത് പറയുന്നു.
പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ കഴിഞ്ഞ് ക്ഷേത്രത്തില്‍ തൊഴാന്‍ ഏറ്റവും കൂടുതല്‍ തിരക്ക് കൂട്ടിയിരുന്നത് സന്യാസിമാരാണ്. കാരണം അവര്‍ക്ക് ശ്രീരാമഭഗവാനെ കാണാന്‍ വല്ലാത്ത അക്ഷമയായിരുന്നു. 500 വര്‍ഷം ഇതിന് നമ്മള് കാത്തിരുന്നു. ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നുമുള്ള മാനസികാവസ്ഥയിലായിരുന്നു സന്യാസിമാര്‍. കാരണം അവരുടെ ഭക്തി പാരമ്യത്തിലെത്തിയ സമയമായിരുന്നു.
1947ല്‍ അയോധ്യയില്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കെ.കെ. നായരുടെ പേരമകനെ അവിടേക്ക് ക്ഷണിച്ചിരുന്നു. അന്ന് അയോധ്യയില്‍ പ്രതിഷ്ഠിച്ച വിഗ്രഹം നീക്കാന്‍ പറ്റില്ലെന്ന് കര്‍ശനമായി പറഞ്ഞയാണാണ് കെ.കെ. നായര്‍ എന്ന മലയാളിയായ ഈ ഐഎഎസ് ഉദ്യോഗസ്ഥന്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്ക് പേരമകനെ ക്ഷണിച്ചത് വളരെ നല്ല കാര്യമായി തോന്നി.വടക്കുന്നാഥക്ഷേത്രത്തിലെ തന്ത്രിയും മേല്‍ശാന്തിയും മറ്റും ഉണ്ടായിരുന്നു. കേരളത്തിലെ 20 ആശ്രമങ്ങളില്‍ നിന്നും പ്രതിനിധികളുണ്ടായിരുന്നു.
ക്ഷേത്രത്തിന്റെ വലിപ്പം ചിത്രത്തില്‍ കാണുന്നതുപോലെയാണ്. ക്ഷേത്രത്തിന് മുന്പില് നില്ക്കുമ്പോള് ആളുകള്‍ എല്ലാം അത്രയ്ക്ക് ചെറുതാണ്. അത്ര ഗരിമയുള്ള ക്ഷേത്രമാണ് അയോധ്യയിലേത്. അതുപോലെ അത് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച കല്ലുകള്‍, സങ്കീര്‍ണ്ണമായ കൊത്തുപണികള്‍…അങ്ങിനെ പലതും വിസ്മയിപ്പിക്കുന്ന ഒന്നാണ്. മാത്രമല്ല, ഇത്രയും ബൃഹത്തായ ഒരു പദ്ധതി വാഗ്ദാനം ചെയ്ത സമയത്തില്‍ പൂര്‍ത്തിയാക്കി എന്നത് വലിയ ഒരു ചരിത്രസംഭവം തന്നെയാണ്. മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന പ്രധാന ആത്മീയ ടൂറിസ്റ്റ് കേന്ദ്രമായി അയോധ്യ മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: