ന്യൂദല്‍ഹി: സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യക്ക് 1.1 കോടി രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ പലതരത്തിലുള്ള സുരക്ഷാ വീഴ്ചകള്‍ സംഭവിക്കുന്നതായി പരാതി ലഭിച്ചതിനെതുടര്‍ന്ന് ഡിജിസിഎ രൂപം നല്കിയ സമിതിയുടെ പരിശോധനകള്‍ക്ക് പിന്നാലെയാണ് നടപടി. മുന്‍ എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥന് ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.
ദീര്‍ഘദൂര സര്‍വീസുകളുടെ അപകടസാധ്യതാ റൂട്ടുകളിലൂടെയുള്ള യാത്രക്കിടെ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളില്‍ എയര്‍ ഇന്ത്യ വീഴ്ചവരുത്തുന്നുവെന്നാണ് പരാതിയില്‍. ഡിജിസിഎയുടെ അന്വേഷണത്തില്‍ പരാതികള്‍ ശരിയെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇത് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യക്ക് നോട്ടീസ് അയച്ചിരുന്നു.
നോട്ടീസിന് ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലാണ് 1.1 കോടി രൂപ പിഴ ചുമത്തിയതെന്ന് ഡിജിസിഎ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: