ടെല്‍ അവീവ്: വിജയത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. അതില്‍ കുറവൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ചൊവ്വാഴ്ച ഐഡിഎഫിന്റെ (ഇസ്രായേല്‍ പ്രതിരോധ സേന) എല്യാക്കീം ബേസ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദേഹം.
അവിടെ അദ്ദേഹം കമ്പനി കമാന്‍ഡര്‍മാരുടെ പരിശീലന കോഴ്സിലെ കേഡറ്റുകളുമായി കൂടിക്കാഴ്ചയും നടത്തി. ട്രെയിനിംഗ് സെന്റര്‍ ഡെപ്യൂട്ടി കമാന്‍ഡര്‍ കേണല്‍ ഷാരോണ്‍ എല്റ്റിറ്റ് നെതന്യാഹുവിന് വിവരങ്ങള്‍ കൈമാറുകയും കോംബാറ്റ് കമ്പനി കമാന്‍ഡേഴ്സ് കോഴ്സിന്റെ പരിശീലന രീതിയെക്കുറിച്ച് കേള്‍ക്കുകയും ചെയ്തു. കോഴ്സ് കേഡറ്റുകളുമായി പ്രധാനമന്ത്രി സംസാരിക്കുകയും പോരാട്ടത്തിന്റെ പുരോഗതിയെക്കുറിച്ചും വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച നയങ്ങളെക്കുറിച്ചും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്തു.
സമ്പൂര്‍ണ വിജയത്തില്‍ കുറഞ്ഞ ഒന്നിനെയും കുറിച്ച് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. വിജയത്തിന് പകരം മറ്റൊന്നില്ല, പവരും പലതും പറഞ്ഞ ഞാന്‍ കേട്ടു, ഇത് അസാധ്യമാണ്, ഇത് ആവശ്യമില്ല എന്നൊക്കെ കേട്ടു. എന്നാല്‍ അത് ശരിയല്ല. ഇത് സാധ്യമാണ്, ഇത് ആവശ്യമാണ്, അതില്‍ ഒരു മാറ്റവുമില്ല. ഈ രാക്ഷസന്മാരുടെ അവസാനം വരെ പോരാടും, അവരുടെ സമ്പൂര്‍ണ്ണ പരാജയമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: