ദുബായ്: എമിറേറ്റ്സ് ഐഡി പുതുക്കുന്നതിൽ കാലതാമസം വരുത്തുന്ന ഏതാനും വിഭാഗങ്ങൾക്ക് പിഴ ഒഴിവാക്കി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ICP) വകുപ്പുകളാണ് ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് അനുസരിച്ച് നിരവധി വിഭാഗങ്ങളെ (പൗരന്മാർ, പ്രവാസികൾ ഉൾപ്പടെ) എമിറേറ്റ്സ് ഐഡി പുതുക്കുന്നതിൽ കാലതാമസം വരുത്തുന്നതിന് ചുമത്തുന്ന പിഴയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ശേഷം മൂന്ന് മാസത്തിലധികം യുഎ എയ്ക്ക് പുറത്ത് താമസിച്ചവർ. ഇവരുടെ എമിറേറ്റ്സ് ഐഡി സാധുത ഇവർ യു എ ഇയിൽ നിന്ന് മടങ്ങിയ തീയതിക്ക് ശേഷമാണ് അവസാനിക്കുന്നതെങ്കിൽ ഇത്തരക്കാർക്ക് ഈ പിഴ ഒഴിവാക്കുന്നതാണ്. ഔദ്യോഗിക ഉത്തരവ് പ്രകാരം യുഎ ഇയിൽ നിന്ന് നാട് കടത്തപ്പെട്ടവരുടെ ഐഡി സാധുത അവസാനിക്കുന്ന പശ്ചാത്തലത്തിൽ. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളുള്ളവർക്കാണ് ഈ ഇളവ് ലഭിക്കുന്നത്.
യു എ ഇ പൗരത്വം ലഭിക്കുന്നതിനെടുക്കുന്ന കാലയളവിൽ ഐഡി കാർഡ് ലഭിക്കാത്തവർ. എമിറേറ്റ്സ് ഐഡി കാലാവധി അവസാനിക്കുന്ന തീയതിക്ക് 30 ദിവസത്തിനുള്ളിൽ ഇവ പുതുക്കാത്തവർക്ക് കാലതാമസം വരുന്ന ഓരോ ദിവസത്തേക്കും 20 ദിർഹം വെച്ച് (പരമാവധി 1000 ദിർഹം വരെ) പിഴ ചുമത്തുന്നതാണ്.
മേൽപ്പറഞ്ഞ വിഭാഗങ്ങൾക്ക് ഈ പിഴ ഒഴിവാക്കുന്നതിനായുള്ള അപേക്ഷകൾക്ക് പ്രത്യേക ഫീസുകൾ ചുമത്തുന്നതല്ലെന്നും അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: