കമ്പാല (ഉഗാണ്ട): ആഭ്യന്തര കലഹങ്ങളും ഉഭയകക്ഷി അസ്വാരസ്യങ്ങളും ജി 77 ലക്ഷ്യങ്ങള്‍ക്ക് പ്രതിബന്ധമാകരുതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. കമ്പാലയില്‍ നടന്ന മൂന്നാം ദക്ഷിണ ഉച്ചകോടിയില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകത്തിന്റെ ഭാവി വളര്‍ച്ചക്ക് വേഗം കൂട്ടുന്നതില്‍ ഗ്ലോബല്‍ സൗത്തിന് വലിയ പങ്ക് വഹിക്കാനാകും. അന്താരാഷ്ട്ര കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്നതില്‍ ഭാരതം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഉഗാണ്ടയില്‍ ഭാരത പ്രവാസി സമൂഹത്തിന്റെ പ്രതിനിധികളെയും കേന്ദ്രമന്ത്രി അഭിസംബോധന ചെയ്തു. ശ്രീസനാതന് ധര്മ്മമണ്ഡല ക്ഷേത്രത്തില്‍ ഭാരത സമൂഹത്തിന്റെ പ്രതിനിധികള്‍ക്ക് ഒപ്പമാണ് അയോദ്ധ്യയിലെ പ്രാണപതിഷ്ഠാ ചടങ്ങുകള്‍ മന്ത്രി വീക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: