അയോദ്ധ്യ: രാമ ലല്ലയുടെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി പ്രധാന സേവകന് രാമജന്മഭൂമിയിലെത്തി. ഇതോടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കും തുടക്കമായി. നീണ്ട വ്രതത്തിനും വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയതിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലെത്തിയത്.
ദല്‍ഹിയില്‍ നിന്നും ഹെലിക്കോപ്ടറില്‍ അയോദ്ധയിലെത്തിയ പ്രധാനമന്ത്രി സരയൂ നദിക്കരയില്‍ ജലാഭിഷേകത്തിന് ശേഷം ഹനുമാന് ഗഡിയില്‍ ദര്‍ശനവും നടത്തിയ ശേഷമാകും പ്രധാമമന്ത്രി പ്രാണ പ്രതിഷ്ഠാ ചടങ്ങുകളിലെത്തുക. താന്ത്രിക ആചാര്യനിലൂടെ പ്രാണന്റെ അംശം വിഗ്രഹത്തിലേക്ക് പകര്‍ന്നു നല്കുന്ന ചടങ്ങാണ് പ്രാണ പ്രതിഷ്ഠ. സപ്ത നദികളിലെ ജലം ശംഖിലം ജലത്തിലേക്ക്് ആവാഹിച്ച് ആ ജലത്തിലേക്കാണ് ആചാര്യന് സ്വന്തം ജീവചൈതന്യത്തെ അതിലേക്ക് ലയിപ്പിക്കും.
12.05 മുതല്‍ 12.55 വരെയാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍. ഒരു മണിക്ക് പരിസരത്തു തയാറാക്കിയ പൊതുസമ്മേളന വേദിയില്‍ മോദി അതിഥികളെ അഭിസംബോധന ചെയ്യും. പിന്നീട് കുബേര്‍ തില ക്ഷേത്രദര്‍ശനം കൂടി കഴിഞ്ഞാണ് പ്രധാനമന്ത്രി മടങ്ങുക.
ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ആര്‍എസ്്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, സിനിമാ- കായിക താരങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അയോദ്ധ്യയിലേക്ക് എത്തിക്കഴിഞ്ഞു. പ്രാണ പ്രതിഷ്ഠ ചടങ്ങിനു പാസുള്ളവര്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമാണ് പ്രവേശനം.
അയോദ്ധ്യ നഗരത്തിലെങ്ങും ഉത്സവാന്തരീക്ഷമാണ്. പൂക്കളാലും വര്‍ണ വിളക്കുകളാലും അലങ്കരിക്കപ്പെട്ട പാതയോരങ്ങളില്‍ ഓരോ 100 മീറ്ററിലും സ്റ്റേജുകള്‍ കെട്ടി വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരിക പരിപാടികള്‍ അരങ്ങേറുന്നു. ഇന്നു പുലര്‍ച്ചെ മുതല്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എങ്ങും രാമസങ്കീര്‍ത്തനം മുഴങ്ങുന്നു. നഗരവും പരിസരവും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: