മോസ്കോ: ഉത്തര കൊറിയ സന്ദർശിക്കാനൊരുങ്ങി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. ഉത്തര കൊറിയൻ ദേശീയ മാധ്യമമായ കെആർടി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച ഉത്തര കൊറിയയുടെ വിദേശകാര്യ മന്തി റഷ്യ സന്ദർശിക്കവെ ഉത്തര കൊറിയൻ തലവൻ കിം ജോങ് ഉന്നിന്റെ ക്ഷണം അറിയിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ച് പുടിൻ ഉത്തരകൊറിയ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടിലുള്ളത്.
ഇതിനു പുറമെ യുക്രൈൻ യുദ്ധത്തിൽ ഉത്തര കൊറിയ നൽകുന്ന പിന്തുണക്ക് പുടിൻ നന്ദി അറിയിച്ചതായും പ്യോംങ്ങാങ്ങിലെ ഭരണകൂടത്തിനെതിരെയും രാജ്യത്തിന്റെ പരമാധികാരത്തെയും വെല്ലുവിളിക്കുന്ന അമേരിക്കയുടെ നടപടികളെയും പുടിൻ അപലപിച്ചു. പ്രദേശത്ത് കൂടുതൽ പരസ്പര സഹകരണം വളർത്തിയെടുക്കുന്നത് അനിവാര്യമാണെന്നും പുടിൻ പറഞ്ഞതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
യുഎൻ ചട്ടങ്ങളിലൂടെയും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചു കൊണ്ടുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുരോഗമിക്കുന്നതെന്ന് റിപ്പോർട്ടിലുണ്ട്. ഇതിനു പുറമെ പരസ്പര സഹകരണത്തോടെ അമേരിക്ക നടത്തുന്ന വെല്ലുവിളികളെ നേരിടാനുദ്ദേശിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: