ജെറുസലേം: ഗാസയിലെ സംഘര്‍ഷം അവസാനിച്ചാല്‍ പലസ്തീന് രാഷ്ട്രം സ്ഥാപിക്കണമെന്ന അമേരിക്കയുടെ നിര്‍ദേശത്തെ പാടെ അവഗണിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചത്.
ഹമാസിന്റെ സര്‍വനാശം കാണുകയും ശേഷിക്കുന്ന ഇസ്രയേലി ബന്ദികളെ തിരികെ കൊണ്ടുവരികയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ഉള്‍പ്പെടെയുള്ള ഇസ്രയേലിന്റെ സഖ്യകക്ഷികള്‍ ദീര്‍ഘകാലമായി ‘ദ്വി-രാഷ്ട്ര പരിഹാരം’ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. പൂര്‍ണ വിജയം ഉണ്ടാകും വരെ ആക്രമണം അവസാനിപ്പിക്കില്ലെന്നും അതിന് നിരവധി മാസങ്ങള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് തീവ്രവാദികളെ പൂർണ്ണമായും ഉൻമൂലനം ചെയ്യാൻ തങ്ങളുടെ സൈന്യം പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് വേണ്ടി അമേരിക്ക ഉള്‍പ്പെടെ ശ്രമിക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: