ബാങ്കോക്ക് : രാജഭരണത്തെ അപപകീര്ത്തിപ്പെടുത്തിയെന്ന കുറ്റത്തിന് തായ് കോടതി ഒരാളെ 50 വര്‍ഷം തടവിന് ശിക്ഷിച്ചു .രാജ്യത്തെ കുപ്രസിദ്ധമായ ലെസ് മജസ്റ്റ് നിയമപ്രകാരം ഇതുവരെ നല്‍കിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന ശിക്ഷയാണിത്.
മുപ്പതുകാരനായ മോങ്കോള്‍ തിരക്കോട്ടിനെ മൂന്ന് വര്‍ഷം മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് 28 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
എന്നാല്‍ വ്യാഴാഴ്ച ഒരു അപ്പീല്‍ കോടതി ശിക്ഷ 22 വര്‍ഷം കൂടി വര്‍ദ്ധിപ്പിച്ചു.
രാജവാഴ്ചയെക്കുറിച്ചുള്ള ഏത് നിഷേധാത്മകമായ അഭിപ്രായവും ലെസ് മജസ്റ്റ് നിയമ പ്രകാരം കുറ്റകരമാണ്.
10 വര്‍ഷത്തിന് ശേഷം ആദ്യമായി ഒരു ജനകീയ സര്‍ക്കാരിനെ കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുത്തിട്ടും വ്യാപകമായി വിമര്‍ശിക്കപ്പെട്ട ഈ നിയമം ഇപ്പോഴും പ്രാബല്യത്തില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: