തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ ഇടതുമുന്നണിയുമായി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷം. സ്വന്തം പിഴവുകള്‍ മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റേത് ജനവിരുദ്ധ നടപടികളെന്ന് ആരോപിച്ച് ഫെബ്രുവരി എട്ടിന് ന്യൂദല്‍ഹിയില്‍ നടത്തുന്ന സമരത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് തള്ളി.
തീരുമാനം മുഖ്യമന്ത്രിയെ ഔദ്യോഗികമായി അറിയിക്കും.ഐ എന്‍ ഡി ഐ എ സഖ്യത്തിലെ കക്ഷികളെയും സമാന ചിന്താഗതിയുള്ള മറ്റ് സംസ്ഥാന നേതൃത്വങ്ങളെയും അണിനിരത്തി വിപുലമായ പ്രക്ഷോഭമാണ് സിപിഎം ലക്ഷ്യമിടുന്നത്.നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ന്യൂദല്‍ഹിയില്‍ സമരം നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ജന്തര്‍ മന്തറിലെ സമരത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.
ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് കേന്ദ്രത്തിനെതിരായ സമരം. കേന്ദ്രത്തിനെതിരായ കേരളത്തിന്റെ സമരം എന്ന ടാഗ് ലൈനിലാണ് സമരത്തിന്റെ ആലോചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: