കോട്ടയം: വികസിത് ഭാരത് സങ്കൽപ്പ യാത്രയുടെ നഗര പര്യടനം മൂന്നാം ദിനം കുമാരനെല്ലൂർ കേരള ഗ്രാമീൺ ബാങ്കിനടുത്തുള്ള വേദിയിൽ കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കാനറാ ബാങ്ക് ഡിവിഷണൽ മാനേജർ ലിൻസി പാംപ്ലാനി അധ്യക്ഷത വഹിച്ചു. കർഷകരായ അനിൽ കുമാറിനേയും രാജനേയും വേദിയിൽ ആദരിച്ചു. അനിഷ് സ്വാഗതവും റോസ് മോൾ പാരി നന്ദിയും പറഞ്ഞു.
പര്യടനത്തിന്റെ മൂന്നാം ദിനത്തെ രണ്ടാമത്തെ പര്യടനം കഞ്ഞിക്കുഴി കാനറാ ബാങ്ക് വേദിയിൽ റബ്ബർ ബോർഡ്എക്സിക്യുട്ടീവ് ഡയറക്ടർ എം. വസന്ത കേശൻ ഐ ആർ എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉഷാകുമാരി ആദ്യക്ഷത വഹിച്ചു. രജനി ടി ആർ സ്വാഗതവും ഷീൽ വിൻസന്റ് പെരേര നന്ദിയും പറഞ്ഞു.
ചടങ്ങിൽ ബാന്റ് മേളത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയെ കണ്ട് കാർമൽ ഗേൾസ് സ്കൂളിന്റ പ്രകടനവും ഉണ്ടായിരുന്നു. പര്യടനത്തിന്റെ ഭാഗമായി സങ്കൽപ്പ പ്രതിഞ്ജയും ക്വിസ് മത്സരവും ഉണ്ടായിരുന്നു. വിവിധ സർക്കാർ സേവനങ്ങളുടെ സ്റ്റാളുകളുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: