വാഷിംഗ്ടണ്‍ ഡിസി: യെമനില്‍ ഹൂതി ബാലിസ്റ്റിക് മിസൈലുകള്‍ക്കെതിരെ അമേരിക്ക ചൊവ്വാഴ്ച പുതിയ ആക്രമണം നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. യെമനിലെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് തെക്കന്‍ ചെങ്കടലിലെ അന്താരാഷ്ട്ര കപ്പല്‍പ്പാതയിലേക്ക് ഹൂതി ആന്റിഷിപ്പ് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതിന് പിന്നാലെയാണ് യുഎസ് ആക്രമണം നടത്തിയത്.
ചെങ്കടലിലൂടെ സഞ്ചരിക്കുന്ന വ്യാപാര കപ്പലുകള്‍ക്കും നാവികസേനാ കപ്പലുകള്‍ക്കും ആസന്നമായ ഭീഷണിയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. കഴിഞ്ഞയാഴ്ച യുഎസ് നേതൃത്വത്തിലുള്ള വ്യോമ, നാവിക ബാരേജ് ഡസന്‍ കണക്കിന് ലക്ഷ്യങ്ങളില്‍ പതിക്കുകയും നാല് മിസൈലുകള്‍ നശിപ്പിക്കുകയും ചെയ്തതിന് ശേഷം ഹൂതിക്കെതിരായ മൂന്നാമത്തെ ആക്രമണമാണ് ചൊവ്വാഴ്ച നടന്നത്.
ഇറാന്റെ പിന്തുണയുള്ള ഹൂതി തീവ്രവാദികള്‍ യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് തെക്കന്‍ ചെങ്കടലിലെ അന്താരാഷ്ട്ര കപ്പല്‍പ്പാതകളിലേക്ക് കപ്പല്‍ വിരുദ്ധ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചു. ഇനിയും ഇത് തുടര്‍ന്നാല്‍ പ്രഹരം ശക്തമായിരിക്കുമെന്നും യുഎസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: