ബീജിംഗ്: ചൈനയില്‍ ജനസംഖ്യാ ഇടിവ് വര്‍ദ്ധിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയില് കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന ജനസംഖ്യാപരമായ വെല്ലുവിളിയുടെ ആഴം കൂട്ടിക്കൊണ്ട് ചൈനയുടെ ജനസംഖ്യ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജനസംഖ്യയില്‍ ഏകദേശം 20.8 ലക്ഷം ആളുകളുടെ കുറവാണ് അനുഭവപ്പെട്ടത്. ഇതോടെ 2023ല്‍ ആകെ ജനസംഖ്യ 1.409 ബില്യണായിയെന്ന് ചൈനയുടെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (എന്‍ബിഎസ്) അറിയിച്ചു. ചൈനയുടെ സമ്പദ്വ്യവസ്ഥ 2022ല്‍ വെറും മൂന്നു ശതമാനം മാത്രമാണ് വളര്‍ച്ച കാഴ്ച വച്ചത്. അത് മുപ്പതു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ പ്രകടനമാണ്.
ചൈനയുടെ ജനനനിരക്ക് 1,000 ആളുകള്‍ക്ക് 6.39 ജനനനിരക്ക് എന്ന റെക്കോര്‍ഡ് കുറവാണ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷം മുമ്പ് ഇത് 6.77 ആയിരുന്നു. കൂടാതെ 1949ല്‍ കമ്മ്യൂണിസ്റ്റ് ചൈന സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന സാഹചര്യമാണിത്. 2022ല്‍ 9.56 ദശലക്ഷം കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ 2023ല്‍ അത് 9.02 ദശലക്ഷം കുഞ്ഞുങ്ങളായി കുറഞ്ഞു. 16 നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ ഉള്‍പ്പെടുന്ന രാജ്യത്തെ തൊഴില്‍ ശക്തി 2022 മുതല്‍ 10.75 ദശലക്ഷമായി കുറഞ്ഞു. അതേസമയം 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം 2022 മുതല്‍ 16.93 ദശലക്ഷമായി വര്‍ദ്ധിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: