പാലക്കാട് : അട്ടപ്പാടി ആനക്കല്ലില്‍ പുലി ഇറങ്ങിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആനക്കല്ലില്‍ പശുവിനെയും പുലി കൊന്നു.
വനത്തോട് ചേര്‍ന്ന പ്രദേശത്താണ് പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. ആനക്കല്‍ സ്വദേശി ശശിയുടെ കറവപ്പശുവിനെയാണ് പുലി കൊന്നത്.
സ്ഥലത്തെത്തിയ ശശി ബഹളം വച്ചതോടെയാണ് പുലി പശുവിനെ ഉപേക്ഷിച്ചു പോയത്. പുലി ഇറങ്ങിയതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: