തൃശൂര്‍: ബുധനാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുരുവായൂര്‍ ദേവസ്വം ഗുരുവായൂരപ്പന്റെ ദാരുശില്പവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമര്‍ചിത്രവും സമ്മാനിക്കും.
ചെയര്‍മാനും ദേവസ്വം ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ചേര്‍ന്നാണ് ദേവസ്വത്തിന്റെ ഉപഹാരം പ്രധാനമന്ത്രിക്ക് നല്‍കുക.
തേക്കുതടിയില്‍ തീര്‍ത്ത ചതുര്‍ബാഹുവായ ഗുരുവായൂരപ്പന്റെ ദാരുശില്പമാണ് നിര്‍മ്മിച്ചിട്ടുളളത്. നാലര ദിവസം കൊണ്ടാണ് 19 ഇഞ്ച് ഉയരമുളള ശില്പം പൂര്‍ത്തിയായത്.
പ്രധാനമന്ത്രിക്ക് നല്കുന്ന ചുമര്‍ചിത്രം ഒരുക്കിയത് ദേവസ്വം ചുമര്‍ചിത്ര പ0ന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ്. പരമ്പരാഗത കേരളീയ ശൈലിയിലുള്ള ചുമര്‍ചിത്രത്തില്‍ പഞ്ചവര്‍ണമാണ് ഉപയോഗിച്ചത്. എഴുപത് സെന്റീമിറ്റര്‍ നീളവും 55 സെ.മീ. വീതിയുമുള്ള കാന്‍വാസിലാണ് ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: