കൊച്ചി: ‘നരേന്ദ്ര മോദിയുടെ ഉറപ്പ് പുതിയ കേരളത്തിന്’ എന്ന മുദ്രാവാക്യവുമായി കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ദേശീയ ജനാധിപത്യ സഖ്യം നടത്തുന്ന കേരള പദയാത്ര 27ന് കാസര്‍കോട് നിന്നാരംഭിക്കും. 27 ദിവസം നീണ്ടു നില്ക്കുന്ന പദയാത്ര ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും.
ഓരോ ലോകസഭാ മണ്ഡലത്തില്‍ നിന്നും 25,000 വീതം പ്രവര്‍ത്തകര്‍ പദയാത്രയില്‍ ഉണ്ടാവും. ഫെബ്രുവരി 24ന് എന്‍ഡിഎ ബൂത്ത് സമ്മേളനം കേരളത്തിലെ എല്ലാ ബൂത്തുകളിലും നടത്തും. പ്രധാനമന്ത്രിയുടെ മന്‍കീ ബാത്ത് പരിപാടിയുമായി ബന്ധപ്പെടുത്തിയാണ് ബൂത്ത് സമ്മേളനങ്ങള്‍ നടക്കുക. പുതിയ കക്ഷികളെ ദേശീയ ജനാധിപത്യ സഖ്യത്തില്‍ ചേര്‍ക്കും.
ദേശീയ ജനാധിപത്യ സഖ്യത്തിലെ വിവിധ പാര്‍ട്ടികളുമായി ബിജെപി ഉടന്‍ ഉഭയകക്ഷി ചര്‍ച്ച ആരംഭിക്കും. തുടര്‍ന്ന് സീറ്റ് വിഭജന ചര്‍ച്ചകളും നടക്കുമെന്നും സുരേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: