ന്യൂദല്‍ഹി: കാശി വിശ്വനാഥ്-ഗ്യാന്‍ വാപി പ്രശ്നത്തില്‍ അഭിപ്രായം പറഞ്ഞത് മതനിന്ദയായി എന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് പൊതുവേദികളില്‍ നിന്നും വിട്ടുനിന്ന നൂപുര്‍ ശര്‍മ്മ അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും രംഗത്ത്. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി നടക്കുന്ന ജനജാഗരണ്‍ യാത്രയില്‍ പങ്കെടുത്ത് നൂപുര്‍ ശര്‍മ്മ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
जय श्री राम @NupurSharmaBJP pic.twitter.com/ILFWs8u7E7
— Tajinder Bagga (@TajinderBagga) January 14, 2024
മതനിന്ദ നടത്തിയ നൂപുര്‍ ശര്‍മ്മയുടെ തലവെട്ടണമെന്ന് വരെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ആഹ്വാനം ചെയ്തിരുന്നു. ചില തീവ്ര മുസ്ലിം സംഘടനകള്‍ നൂപുര്‍ ശര്‍മ്മയുടെ തലവെട്ടുന്നവര്‍ക്ക് സമ്മാനങ്ങളും പ്രഖ്യാപിച്ചിരുന്നു. പ്രവാചകനെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയതിന്റെ പേരില്‍ നൂപുര്‍ ശര്‍മ്മയെ ബിജെപി പുറത്താക്കിയിരുന്നു.
അയോധ്യരാമക്ഷേത്ര അഭിഷേകച്ചടങ്ങുകള്‍ക്ക് മുന്നോടിയായി ദല്‍ഹിയില്‍ നടന്ന ഒരു ഘോഷയാത്രയിലാണ് നൂപുര്‍ ശര്‍മ്മ പങ്കെടുക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടത്. ചുറ്റിലും ഉയരുന്ന ജയ്ശ്രീറാം വിളികള്‍ക്കിടയില്‍ കാവിക്കൊടി പിടിച്ച്, തോളില്‍ കാവിഷാള്‍ അണിഞ്ഞാണ് നൂപുര്‍ ശര്‍മ്മ ഘോഷയാത്രയില്‍ കാണപ്പെട്ടത്. തോക്കുധാരികളായ ചില അംഗരക്ഷകരെയും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: