ദുബായ്: തൊഴിൽ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തങ്ങുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങി കുവൈറ്റ് ഭരണകൂടം. റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 1470 പ്രവാസികളെ രണ്ടാഴ്ചയ്ക്കിടയിൽ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകൾ നടത്തിയ പരിശോധനകളിലാണ് ഈ നടപടി. കുവൈറ്റിലെ കുടിയേറ്റനിയമങ്ങളുടെ ലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇവരെ നാട് കടത്താനുള്ള തീരുമാനം. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തി കർശനമായ നടപടികൾ സ്വീകരിക്കുന്നതിന് രാജ്യവ്യാപകമായി പരിശോധനകൾ ശക്തമാക്കാൻ കുവൈറ്റ് ആഭ്യന്തര വകുപ്പ് ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നേരത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 3375 പ്രവാസികളെ കഴിഞ്ഞ ഡിസംബറിൽ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇതിൽ 1991 പുരുഷന്മാരും, 1384 സ്ത്രീകളും ഉൾപ്പെടുന്നു. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തി കർശനമായ നടപടികൾ സ്വീകരിക്കുന്നതിന് രാജ്യവ്യാപകമായി പരിശോധനകൾ ശക്തമാക്കാൻ കുവൈറ്റ് ആഭ്യന്തര വകുപ്പ് ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വിസ നിയമങ്ങൾ ലംഘിക്കുന്നവർ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർ, വിസ നിയമലംഘകർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്കെതിരെ കൃത്യമായ നടപടികൾ ഉണ്ടാകുമെന്ന് ആഭ്യന്തര വകുപ്പിലെ സ്രോതസുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: