ന്യൂദല്‍ഹി: ജനുവരി 15ലെ കരസേനാ ദിനത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. 2024ലെ കരസേനാ ദിനത്തോടനുബന്ധിച്ച് സൈനികര്‍ക്ക് അയച്ച സന്ദേശത്തില്‍, ദുരന്തസമയത്ത് കൈത്താങ്ങും സഹായവും നല്കിയ ധീരഹൃദയങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു.
ഇന്ത്യന്‍ ആര്‍മിയിലെ ധീരരായ സഖാക്കള്‍ക്കും മുന്‍ സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കരസേന ദിനത്തില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. സേനയിലെ ധീരരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും അദമ്യമായ ധൈര്യത്തിലും സേവനത്തിലും അര്‍പ്പണബോധത്തിലും രാജ്യം അഭിമാനിക്കുന്നു.
ബാഹ്യ ഭീഷണികളും ആഭ്യന്തര വെല്ലുവിളികളും ശക്തമായി കൈകാര്യം ചെയ്താലും ദുരന്തസമയത്ത് സഹായഹസ്തം നീട്ടിയാലും കരസേനയിലെ ധീരരായ സൈനികര്‍ എല്ലാ റോളിലും മതിപ്പുളവാക്കുന്നുവെന്ന് ഇന്ത്യന്‍ സൈന്യത്തിന് എഴുതിയ സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സംഘടിതവും അച്ചടക്കമുള്ളതുമായ ഒരു ശക്തി എന്ന നിലയില്‍ ലോകത്ത് ഒരു സവിശേഷ സ്ഥാനം സേന സൃഷ്ടിച്ചു. മാറുന്ന കാലഘട്ടത്തിന്റെ വെല്ലുവിളികളോട് പൊരുത്തപ്പെടാന്‍ ഇന്ത്യന്‍ സൈന്യത്തിന് ബോധമുണ്ട്, ഇന്ന് രാജ്യം എല്ലാ സൗകര്യങ്ങളും വിഭവങ്ങളുമായി സൈനിക വീരന്മാര്‍ക്കൊപ്പം നില്ക്കുന്നു.
രാജ്യത്തിന് വേണ്ടി തങ്ങളുടെ ജീവന് ബലിയര്‍പ്പിച്ച എല്ലാ ധീര രക്തസാക്ഷികള്‍ക്കും സൈനിക ദിനത്തില്‍ ഞാന്‍ രാജ്യത്തിന്റെ പേരില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഈ ധീര ബലിധാനികളുടെ ത്യാഗത്തെയും തപസ്സിനെയും രാജ്യം അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമൃത കാലത്തിനായി സൈനികര്‍ വഹിച്ച പ്രധാന പങ്കും പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ‘അമൃത് കാലില്‍’ മഹത്തായ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിലേക്ക് രാജ്യം അതിവേഗം നീങ്ങുകയാണ്. ഇന്ത്യന്‍ സൈന്യം രാജ്യത്തിന് സുരക്ഷയും സുസ്ഥിരതയും നല്കുമ്പോള് അത് രാഷ്ട്ര നിര്‍മ്മാണത്തില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു എന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: