കൊച്ചി: ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ സന്ദേശവുമായി കേരളമാകെ മഹാ സമ്പര്‍ക്കം. കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ സമ്പര്‍ക്കത്തില്‍ പങ്കാളികളായി.
ഇന്നലെ ഒരു ദിവസം കൊണ്ട് ഇരുപത് ലക്ഷം വീടുകളിലാണ് അയോദ്ധ്യയില്‍ പൂജിച്ച അക്ഷതവും പ്രാണ പ്രതിഷ്ഠയുടെ സന്ദേശവുമെത്തിച്ചത്. പതിനാല് ദിവസമായി സമ്പര്‍ക്കം തുടരുന്ന 36000 ബാച്ചുകള്‍ക്ക് പുറമെ സ്ത്രീകളുടെ പതിനായിരം സംഘങ്ങളും സമ്പര്‍ക്ക പരിപാടിയില്‍ പങ്കാളികളായി. മുപ്പതിനായിരം സ്ത്രീകള്‍ രാമസന്ദേശവുമായി വീടുകള്‍ കയറിയെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര സമിതി സംയോജകന്‍ ടി.വി. പ്രസാദ് ബാബു അറിയിച്ചു.
ശ്രീരാമ ജപവുമായി എത്തിയ സമ്പര്‍ക്ക സംഘത്തെ ഭക്തിയോടെയാണ് ഓരോ വീടും വരവേറ്റത്. നിലവിളക്ക് കൊളുത്തി ആരതി ഉഴിഞ്ഞ് പ്രാര്‍ത്ഥനയോടെയാണ് ജനങ്ങള്‍ അക്ഷതം ഏറ്റുവാങ്ങിയത്.
ഇടുക്കിയിലെ കോവിലൂര്‍, മറയൂര്‍, കാന്തല്ലൂര്‍ വനമേഖലകളിലും തമിഴ് ഗ്രാമങ്ങളിലും ആവേശകരമായ പ്രതികരണമാണ് സമ്പര്‍ക്ക പരിപാടികള്‍ക്ക് ലഭിച്ചത്. സേവാവ്രതികളായ വനിതകളുടെ നേതൃത്വത്തിലാണ് ഈ മേഖലയില്‍ സമ്പര്‍ക്കം പൂര്‍ത്തിയാക്കിയത്. കോഴിക്കോട് മഹാസമ്പര്‍ക്ക ദിനത്തിന്റെ ഭാഗമായി കര്‍സേവകരുടെ കുടുംബസംഗമം നടന്നു. ഇരുനൂറിലധികം പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: