ലഖ്നൗ: അയോദ്ധ്യയിലേക്കുള്ള ശ്രീരാമന്റെ വരവ് ആഘോഷമാക്കുകയാണ് ഓരോരുത്തരും. അയോദ്ധ്യയാകെ പ്രാണപ്രതിഷ്ഠാ മഹോത്സവത്തിന് ഒരുങ്ങിക്കഴിഞ്ഞു. പതിനാല് വര്‍ഷത്തെ വനവാസം കഴിഞ്ഞെത്തിയ ശ്രീരാമനെ പോലെ, അയോദ്ധ്യവാസികളുടെ വനവാസവും ഇവിടെ അവസാനിക്കുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പുതിയ അയോദ്ധ്യയെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും നോക്കികാണുന്നത്.
അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയര്‍ന്നതോടെ ജീവിതത്തിലും മാറ്റങ്ങള്‍ കണ്ടു തുടങ്ങി. നഗരമാകെ മാറി. വരുമാനത്തില്‍ വര്‍ധനവുണ്ടാകാന്‍ തുടങ്ങി, പ്രദേശവാസിയായ മധുസൂദന്‍ ചൗഹാന് പറഞ്ഞു. ഇവിടെ ഒരുപാട് മാറ്റങ്ങളുണ്ടായി. എല്ലാവരും അതിന് സാക്ഷ്യം വഹിക്കുകയാണ്.
ഇവിടുത്തെ കച്ചവടക്കാരോ, പ്രദേശവാസികളോ ആയിക്കോട്ടെ, അവരുടെയെല്ലാം തൊഴിലും വരുമാനവും വര്‍ധിച്ചു. മുന്‍പ് ഞങ്ങളെ പോലെയുള്ള കച്ചവടക്കാര്‍ക്ക് 2000-2500 രൂപയെ വരുമാനമുണ്ടായിരുന്നുള്ളു. എന്നാലിപ്പോളത് 10,000-15,000 രൂപ വരെയായി. വരും ദിവസങ്ങളില്‍ ഇതില്‍ വര്‍ധനവുണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാഹചര്യമേറെ മെച്ചപ്പെട്ടതായി മറ്റൊരു കച്ചവടക്കാരന്. മുന്‍പ് പ്ലാസ്റ്റിക് ടെന്റുകളിലും റോഡ് അരികില്‍ സ്റ്റാളിട്ടുമായിരുന്നു കച്ചവടം നടത്തിയിരുന്നത്. യോഗിജി വന്നതിന് ശേഷം കടകള്‍ക്കായി പുതിയ കെട്ടിടങ്ങള്‍ പണിതു. അയോദ്ധ്യയില്‍ എല്ലാം വളരെ നല്ലരീതിയിലാണ് പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അയോദ്ധ്യയില്‍ ഇത്തരത്തിലൊരുമാറ്റം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പതിനെട്ട് വര്‍ഷമായി അവിടെ കടനടത്തുന്ന അമിത് ചൗരസ്യ. കച്ചവടം നടത്താന്‍ കെട്ടിടങ്ങളുണ്ടായി, വരുമാനം വര്‍ധിച്ചു, എല്ലാ മേഖലകളിലും പുരോഗതിയുണ്ടായി, അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ അയോദ്ധ്യയില്‍ ഒരുപാട് മാറ്റങ്ങളുണ്ടായതായി ഇടയ്ക്കിടെ അയോദ്ധ്യ സന്ദര്‍ശിക്കുന്ന പീയൂഷ് സഹായ് പറഞ്ഞു. അയോദ്ധ്യയുടെ വികസനത്തില്‍ വളരെയധികം സന്തോഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: