മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ( ഒക്ടോബര്‍, നവമ്പര്‍, ഡിസംബര്‍ ഉള്‍പ്പെടുന്ന ത്രൈമാസം) നല്ല ലാഭം നേടി കേന്ദ്ര പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസി.
ഏകദേശം 94 ശതമാനം വളർച്ചയാണ് എൽഐസി മൂന്നാം പാദത്തിൽ നേടിയത്. ഗ്രൂപ്പ് സിംഗിൾ പ്രീമിയം ബിസിനസിൽ ഉണ്ടായ കുതിച്ചുചാട്ടമാണ് ഈ നേട്ടത്തിന് പിന്നിൽ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, എൽഐസിയുടെ മൊത്തം പ്രീമിയം മുൻ വർഷം ഡിസംബറിലെ 11,859 കോടി രൂപയിൽ നിന്നും, 22,981 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
ഇതേ കാലയളവിലെ ഗ്രൂപ്പ് സിംഗിൾ പ്രീമിയം മുൻ വർഷം ഡിസംബറിലെ 5,966 കോടി രൂപയിൽ നിന്ന് 17,601 കോടി രൂപയായാണ് വർദ്ധിച്ചത്.
ഓഹരി നിക്ഷേപത്തില്‍ എല്‍ഐസിയ്ക്ക് വന്‍കുതിപ്പ്
എൽഐസിയുടെ കൈവശമുള്ള വിവിധ കമ്പനികളുടെ ഓഹരികളുടെ മൂല്യത്തിൽ ഡിസംബര്‍ 16ന് പുറത്തുവിട്ട കണക്ക് പ്രകാരം 80,000 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവിനുള്ളിൽ 110 കമ്പനികളിലെ നിക്ഷേപത്തിൽ നിന്ന് 10 ശതമാനത്തിലധികം വരുമാനവും നേടാൻ എൽഐസിക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ, വിവിധ കമ്പനികളുടെ ഓഹരികളിൽ ഉള്ള എൽഐസിയുടെ നിക്ഷേപ മൂല്യം 11.7 ലക്ഷം കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: