തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണവും സംഭരണവും നിലയ്ക്കുന്നു. റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന കരാറുകാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതാണ് കാരണം.
ശനിയാഴ്ച മുതല്‍ പണിമുടക്കാനാണ് റേഷന്‍ ട്രാന്സ്പോര്ട്ടേഷന് കരാറുകാരുടെ സംഘടനയുടെ തീരുമാനം. ഇതോടെ നാളെ മുതല്‍ സംസ്ഥാനത്തെ റേഷന്‍ വിതരണവും സംഭരണവും സ്തംഭിക്കും.
സപ്ലൈകോ നല്‍കാനുളള കുടിശിക ലഭ്യമാക്കാത്തതിനാലാണ് പണിമുടക്കുന്നത്. അതേസമയം അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം ാെരു വശത്ത് നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: