സനെ: ഹൂതി തീവ്രവാദികള്‍ ചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ ആക്രമിക്കുന്നത് പതിവാക്കിയതോടെ ഹൂതികേന്ദ്രങ്ങള്‍ തകര്‍ക്കാതെ രക്ഷയില്ലെന്ന് അറിഞ്ഞ അമേരിക്കയും ബ്രിട്ടനും യെമനില്‍ ആക്രമണം നടത്തി. വ്യാഴാഴ്ച രാത്രിയിലാണ് യെമനിലെ ഹൂതി തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചത്. തുടര്‍ന്ന് യെമനിലെ വിവിധ ഹൂതി കേന്ദ്രങ്ങളില്‍ ഡ്രോണുകളും മിസൈലുകളും ഇടതടവില്ലാതെ വര്‍ഷിക്കുകയായിരുന്നു.
റഷ്യ-ഉക്രൈന് യുദ്ധം, ഇസ്രയേല്‍-ഹമാസ് യുദ്ധം, യെമനെതിരെ യുഎസ്,യുകെ യുദ്ധം- ഈ മൂന്ന് യുദ്ധങ്ങളും ചേര്‍ന്ന് മൂന്നാം ലോകമഹായുദ്ധം?
ഇതോടെ തിരിച്ചടിക്കുമെന്ന് പരസ്യപ്രസ്താവനയുമായി ഇറാന് രംഗത്ത് വന്നിരിക്കുകയാണ്. നേരത്തെ ഹമാസിനെ തുടര്‍ച്ചയായി ആക്രമിക്കുന്ന ഇസ്രയേലിനെതിരെ പ്രത്യാക്രമണം നടത്തുമെന്നും ഇറാന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്നോട്ട് വന്നിരുന്നില്ല. ഇപ്പോള്‍ വീണ്ടും ഇറാന് ഭീഷണി ഉയര്‍ത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമോ എന്ന ഭീതിയിലാണ് ലോകം. പല വിദേശകാര്യവിദഗ്ധരും ഒരു ലോകയുദ്ധം പ്രവചിക്കുന്നു. ഇപ്പോള്‍ രണ്ട് യുദ്ധങ്ങള്‍ സമാന്തരമായി നടന്നുകൊണ്ടിരിക്കുന്നു. റഷ്യ-ഉക്രൈന് യുദ്ധം, ഇസ്രയേല്‍-ഹമാസ് യുദ്ധം. അതിന് പുറമെയാണ് അമേരിക്ക, ബ്രിട്ടന് യെമനെതിരെ ആയുധം പ്രയോഗിച്ചിരിക്കുന്നത്.
ഈ യുദ്ധങ്ങളിലെല്ലാം ലോകശക്തികള്‍ വിരുദ്ധ ചേരികളില്‍ നിലകൊള്ളുന്നുമുണ്ട്. ഒരു വശത്ത് റഷ്യയും ചൈനയും വടക്കന്‍ കൊറിയയും ഇറാനും. മറുവശത്ത് യുഎസും യുകെയും ജപ്പാനും ഇസ്രയേലും. ഏത് നിമിഷവും കാര്യങ്ങള്‍ കൈവിട്ട് പോയി എല്ലാം ഒരു ലോകയുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക പരക്കെയുണ്ട്.
യെമന്‍ തലസ്ഥാനമായ സനെയില്‍ ടോംഹോക്ക് മിസൈല്‍ വര്‍ഷം, ഡ്രോണ്‍ ആക്രമണം
യെമന്റെ തലസ്ഥാനമായ സനെയില്‍ അമേരിക്കയും ബ്രിട്ടനും മിസൈല്‍ മഴയാണ് ചൊരിഞ്ഞത്. അനേകം ഹൂതി തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അവരുടെ ക്യാമ്പുകളും ആയുധസംഭരണശാലകളും നശിപ്പിക്കപ്പെട്ടതായി യുഎസും ബ്രിട്ടനും പറയുന്നു.ഇപ്പോള്‍ ആസ്ത്രേല്യും ഈ യുദ്ധത്തില്‍ ചേര്‍ന്നിരിക്കുകയാണ്. ചെങ്കടലില്‍ നങ്കൂരമിട്ട യുദ്ധക്കപ്പലുകളില്‍ നിന്നും മിസൈലും വഹിച്ചുള്ള യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളില്‍ നിന്നും ടോംഹോക്ക് മിസൈലുകളും മഴപോലെ യെമന്‍ മേല്‍ വര്‍ഷിക്കുകയായിരുന്നു അമേരിക്കയും ബ്രിട്ടനും.
ഹമാസിനെതിരായ ഇസ്രയേല്‍ ആക്രമണം നിര്‍ത്താന്‍ ചെങ്കടലില്‍ ഭീഷണി ഉയര്‍ത്തുന്ന തന്ത്രവുമായി ഈയിടെയാണ് ഹൂതി തീവ്രവാദികള്‍ രംഗപ്രവേശം ചെയ്തത്. ചെങ്കടലിലൂടെ ഇസ്രയേല്‍ കൊടിയുള്ള കപ്പലുകളെ കടത്തിവിടില്ലെന്ന ഭീഷണിയില്‍ നിന്നായിരുന്നു തുടക്കം. ആദ്യം ഇസ്രയേല്‍ കപ്പലിനെ ആക്രമിക്കുന്ന് ഭീഷണിപ്പെടുത്തിയ ഹൂതികള്‍ പിന്നാലെ ജപ്പാന്റെയും അമേരിക്കയുടെയും ബ്രിട്ടന്റെയും ചരക്കുകപ്പലുകളെ ചെങ്കടലില്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് ഇതിന്റെ അടിവേരറുത്തില്ലെങ്കില്‍ പ്രശ്നമാകുമെന്ന് യുഎസും യുകെയും തിരിച്ചറിഞ്ഞത്. അങ്ങിനെയാണ് ഹൂതികള്‍ ഏകദേശം നിയന്ത്രണം പിടിച്ചെടുത്ത യെമന്‍ എന്ന രാജ്യത്തില്‍ ആക്രമണം നടത്താന്‍ ഇരുശക്തികളും തീരുമാനിച്ചത്. ചെങ്കടലിലൂടെയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടാല്‍ അത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യങ്ങളെ തള്ളിവിടുമെന്നതിനാലാണ് ഹൂതികളുടെ കേന്ദ്രമായ യെമന്‍ ആക്രമിക്കാന്‍ മറ്റ് നിവൃത്തിയില്ലാതെ യുഎസും യുകെയും തീരുമാനിച്ചത്.
ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഇറാന് കളിച്ചത് മരണക്കളി
കഴിഞ്ഞ ദിവസങ്ങളില്‍ ചെങ്കടലിലൂടെ പോകുന്ന ഇസ്രയേല്‍ കൊടിയുള്ള കപ്പലുകളെ ആക്രമിച്ച് പ്രതിഷേധം തുടങ്ങിയ ഹൂതികള്‍ പിന്നീട് യുഎസ്, ബ്രിട്ടന്, ജപ്പാന് എന്നീ രാജ്യങ്ങളുടെ കപ്പലുകളെക്കൂടി ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ ഗൗരവമായത്. 20 രാജ്യങ്ങളുടെ സഹകരണത്തോടെ ചെങ്കടലില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഹൂതികളെ ആക്രമിക്കാനായിരുന്നു ആദ്യം അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചത്. അങ്ങിനെ ഹൂതികള്‍ യാത്രാക്കപ്പലുകള്‍ക്ക് നേര്‍ക്കയച്ച
17ഓളം ഡ്രോണുകള്‍ വെടിവെച്ചിട്ടു. യുഎസിന്റെയും ബ്രിട്ടന്റെയും യുദ്ധക്കപ്പലുകള്‍ ആക്രമിക്കാനെത്തിയ ഹൂതികളുടെ ബോട്ടുകള്‍ തകര്‍ത്ത് ഹൂതികളെ കടലില്‍ മുക്കിക്കൊന്നു. എന്നിട്ടും ഹൂതികള്‍ അടങ്ങുന്നില്ലെന്ന് കണ്ടാണ് യെമനില്‍ ആക്രമണം നടത്തിയത്.
ഹമാസ്, ഹിസ്ബുള്ള, ഹൂതി- എല്ലാറ്റിനും പിന്നിലുള്ള ഇറാന് ഇറങ്ങുമോ?
ഇറാനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയെന്ന് അമേരിക്ക കരുതുന്നു. ഈജിപ്തിലെ ഹിസ്ബുള്ള ഭീകരരേയും യെമനിലെ ഹൂതികളേയും ഉപയോഗിച്ച് ഇസ്രയേലിനും ചെങ്കടലിലെ ചരക്ക് കപ്പലുകള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുന്നത് ഇറാന് തന്നെയാണെന്നാണ് അമേരിക്ക കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: