ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ അടുത്തിടെ ഉണ്ടായ ആക്രമണങ്ങളില്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന് കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ.പൂഞ്ച് മേഖലയിലുള്‍പ്പെടെ ഭീകര ക്യാമ്പുകള്‍ സജീവമാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് അതിര്‍ത്തിയിലെ പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. മ്യാന്മാര് അതിര്‍ത്തിയില്‍ സ്ഥിതി ആശങ്ക ജനകമാണെന്നും കരസേന മേധാവി വ്യക്തമാക്കി.
അതിര്‍ത്തിക്കടന്നുള്ള ഭീകരപ്രവര്‍ത്തനം തടയാന്‍ ശക്തമായ നടപടികള്‍ കരസേന സ്വീകരിച്ചെന്ന് കരസേന ദിനത്തോട് അനുബന്ധിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡേ പറഞ്ഞു. ജമ്മു കശ്മീരില്‍ നിയന്ത്രണരേഖ കടന്നുള്ള ഭീകരരുടെ പല പദ്ധതികളും തകര്‍ത്തെങ്കിലും രജൗരി, പൂഞ്ചടക്കം മേഖലകളില്‍ ഭീകരര്‍ സജീവമാണ്. ഇതിനെ ശക്തമായി നേരിടും. ഡ്രോണ്‍ ഉപയോഗിച്ചുള്ള ആയുധക്കടത്ത് ഈ മേഖലയില്‍ വെല്ലുവിളിയാണ്.
മണിപ്പൂരിലെ ഇന്ത്യ മ്യാന്മാര് അതിര്‍ത്തിയിലും സ്ഥിതി ആശങ്കാജനകമാണ്. വിഘടനവാദികള്‍ അതിര്‍ത്തി കടന്നെത്താന്‍ ശ്രമിക്കുന്നുണ്ട്. 2024ല്‍ സേനയുടെ ആധുനികവല്‍ക്കരണത്തിനുള്ള നടപടികള്‍ക്കാണ് ഊന്നല്‍. അതിനാല്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ സേനയിലെ അംഗങ്ങളുടെ എണ്ണം കുറയുമെന്നും കരസേന മേധാവി സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: