ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക ബിജെപി കേന്ദ്ര നേതൃത്വം ഉടന്‍ പുറത്തുവിടുമെന്ന് സൂചന. ഈ മാസംതന്നെ ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചന സംസ്ഥാന നേതൃത്വത്തിന് പാര്‍ട്ടി കേന്ദ്ര നേതൃത്വം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ചില അപ്രതീക്ഷിത സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനാണ് ബിജെപി 9BJP) നീക്കം. തൃശൂരിൽ സുരേഷ് ഗോപിയും (Suresh Gopi) പത്തനംതിട്ടയില്‍ നടന് ഉണ്ണി മുകുന്ദനും സ്ഥാനാർഥിയായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ശബരിമല ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ മാളികപ്പുറം ചിത്രത്തിലൂടെ കരിയര്‍ ബ്രേക്ക് സൃഷ്ടിച്ച ഉണ്ണി മുകുന്ദനെ സ്ഥാനാര്‍ഥിയാക്കുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഉണ്ണി മുകുന്ദനുമായി ആശയവിനിമയം നടന്നിട്ടുണ്ടെന്നാണ് വിവരം.
അതേസമയം ഉണ്ണി മുകുന്ദന് ഹിന്ദുത്വ രാഷ്ട്രീയത്തെയും അണികളെയും സുഖിപ്പിക്കുന്ന നടനെന്ന വിമര്‍ശനം പലകോണിൽ നിന്നും ഉണ്ട്. ‘കരിയര്‍ ഗ്രോത് ഉണ്ടാക്കാന്‍ ഉണ്ണി മുകുന്ദന് കണ്ടുപിടിച്ച എളുപ്പ മാര്‍ഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുക’ എന്നതാണെന്നായിരുന്നു സിനിമാ പ്രേമികളുടെ ഗ്രൂപ്പായ മൂവി സ്ട്രീറ്റിൽ ഒരാള്‍ ഉന്നയിച്ച വിമര്‍ശനം. ‘ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും കരിയര്‍ ഗ്രോത് ഉണ്ടാക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്തു കക്കാന്‍ പോകുന്നതാണെ’ന്നും അയാള്‍ ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരുന്നു.
സിനിമാ ഗ്രൂപ്പില്‍ വന്ന കുറിപ്പ് ഇങ്ങനെയായിരുന്നു.”മല്ലു സിംഗ് അല്ലാതെ മലയാളത്തില്‍ മറ്റൊരു ഹിറ്റ് ഇല്ലാതിരുന്ന, അഭിനയത്തിന്റെ കാര്യം പറയാന്‍ ആണെങ്കില്‍ ഒരു ആംഗ്രി യങ് മാന്‍ ആറ്റിട്യൂട് മാത്രമുള്ള ഉണ്ണിമുകുന്ദന് തന്റെ കരിയര്‍ ഗ്രോത് ഉണ്ടാക്കാന്‍ കണ്ടുപിടിച്ച എളുപ്പ മാര്‍ഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുക എന്നത്. പതിയെ പതിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണിമുകുന്ദന് മാറിക്കൊണ്ട് ഇരിക്കുകയാണ്. മാളികപ്പുറം ഒരു ബിലോ ആവറേജ് സീരിയല്‍ ലെവല്‍ പടം ആയിരുന്നിട്ടു കൂടി ഹിറ്റ് ആവാന്‍ കാരണം ഭക്തി എന്ന ലൈനില്‍ മാര്‍ക്കറ്റ് ചെയ്തത് കൊണ്ട് ആയിരുന്നു. അടുത്തത് ജയ് ഗണേഷ് ആണ്, ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും കരിയര്‍ ഗ്രോത് ഉണ്ടാക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്തു കക്കാന്‍ പോകുന്നതാണ്..”
പ്രതികരിക്കാൻ ഇവിടെ എഴുതുക: