കൊച്ചി : സാമ്പത്തിക ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി. രാജുവിനെതിരെ കടുത്ത നടപടിക്ക് പാര്‍ട്ടി തീരുമാനം. തെരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളില്‍ നിന്നും പി രാജുവിനെ ഒഴിവാക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.
ബുധനാഴ്ച ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് പി. രാജുവിനെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനമായത്. ജില്ലാ കൗണ്‍സില്‍ യോഗത്തിലും ഈ കാര്യം ചര്‍ച്ച ചെയ്ത ശേഷമാകും നടപടി സ്വീകരിക്കുക. രാജുവിനെതിരായ നടപടിക്ക് ജില്ലാ കൗണ്‍സിലും അംഗീകാരം നല്‍കാനാണ് സാധ്യത.
പി രാജു പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ട് 73 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം. ഗുരുതര ഇടപാടുകളാണ് നടത്തിയതെന്നാണ് കണ്ടെത്തല്‍. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സിപിഐ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: