മുംബൈ : പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന് ഉസ്താദ് റാഷിദ് ഖാന് (55) അന്തരിച്ചു.. അര്‍ബുദം ബാധിച്ച് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നേരത്തെ സ്ട്രോക്ക് വന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിത്തുടങ്ങിയിരുന്നു. കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ രോഗം മൂര്‍ച്ഛിച്ചതോടെ ദിവസങ്ങള്‍ക്ക് മുന്‍പ് വെന്റിലേറ്ററിലേക്ക് മാറ്റി.
ബുധനാഴ്ച്ചയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്ന് മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം ബുധനാഴ്ച രബീന്ദ്ര സദനിൽ എത്തിക്കും. ഇവിടെ പൊതുദർശനം നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുകയെന്നും മമതാ ബാനർജി അറിയിച്ചു.
“ഭാരതീയ ശാസ്ത്രീയ സംഗീത രംഗത്ത് ഇതിഹാസതുല്ല്യ സാന്നിധ്യമായ ഉസ്താദ് റാഷിദ് ഖാന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അദ്ദേഹത്തിന്റെ പകരം വെയ്ക്കാനില്ലാത്ത സംഗീതത്തോടുള്ള സമര്‍പ്പണവും കഴിവും നമ്മുടെ സാംസ്കാരിക ലോകത്തെ സമ്പന്നമാക്കുകയും വരും തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യു. അദ്ദേഹത്തിന്റെ വിടവ് പൊടുന്നനെ നികത്താനാവുന്ന ഒന്നല്ല. അദ്ദേഹത്തിന്റെ കുടുംബത്തിനും ശിഷ്യര്‍ക്കും അസംഖ്യം ആരാധകര്‍ക്കും ഹൃദയം നിറഞ്ഞ അനുശോചനങ്ങള്‍…”-പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു. റാഷിദ് ഖാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മോദിയുടെ പോസ്റ്റ്.
Pained by the demise of Ustad Rashid Khan Ji, a legendary figure in the world of Indian classical music. His unparalleled talent and dedication to music enriched our cultural world and inspired generations. His passing leaves a void that will be hard to fill. My heartfelt… pic.twitter.com/u8qvcbCSQ6
— Narendra Modi (@narendramodi) January 9, 2024
ഉത്തർപ്രദേശിലെ ബദയൂനിലാണ് റഷീദ് ഖാൻ ജനിച്ചത്. സഹസ്വാൻ ഘരാന സ്ഥാപകൻ ഇനായത്ത് ഹുസൈൻ ഖാന്റെ ചെറുമകനാണ്.ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ മരുമകനാണ്. സംഗീത കുടുംബത്തിൽ ജനിച്ച റഷീദ് ഖാൻ ആദ്യ പാഠങ്ങൾ ഹൃദിസ്തമാക്കിയത് അമ്മയുടെ അമ്മാവൻ ആയ ഉസ്താദ് നിസ്സാർ ഹുസൈൻ ഖാനിൽ നിന്നാണ്. പതിനൊന്നാമത്തെ വയസ്സിലാണ് റഷീദ് ഖാൻ ആദ്യ സംഗീത കച്ചേരി നടത്തി.
2006 ൽ ഇന്ത്യ പദ്മശ്രീ നൽകി ആദരിച്ചു. സംഗീത നാടക അക്കാദമി അവാർഡ്, ഗ്ലോബൽ ഇന്ത്യൻ മ്യൂസിക് അക്കാഡമി അവാർഡ്സ്, മഹാ സംഗീത് സമ്മാൻ അവാർഡ്, മിർച്ചി മ്യൂസിക് അവാർഡ്സ് തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: